---
title: "അവധിക്കാല യാത്ര കണ്ണീരിലായി...!  ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസും ലോറിയും  കൂട്ടിയിടിച്ചു; നാല് പേർക്ക് ദാരുണാന്ത്യം"
english_title: "Bengaluru-Kozhikode Sleeper Bus and Lorry Collision Kills Four"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387289/bengaluru-kozhikode-bus-lorry-crash"
published_at: "2026-10-16T08:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad194b01ec40_bengaluru-kozhikode-bus-lorry-crash.jpg"
keywords: ["BusAccident", "KarnatakaCrash", "SleeperBus", "RoadSafety", "Mysuru", "LorryCrash", "KarnatakaNews", "KozhikodeTravel"]
---

# അവധിക്കാല യാത്ര കണ്ണീരിലായി...!  ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസും ലോറിയും  കൂട്ടിയിടിച്ചു; നാല് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **മൈസൂരു: **കർണാടകയിലെ മൈസൂരുവിന് സമീപം പെരിയപട്ടണത്തുണ്ടായ വാഹനാപകടത്തിൽ നാല് പേർ ദാരുണമായി കൊല്ലപ്പെട്ടു. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ 3:45 ഓടെയായിരുന്നു സംഭവം.

## Article Content

**മൈസൂരു: **കർണാടകയിലെ മൈസൂരുവിന് സമീപം പെരിയപട്ടണത്തുണ്ടായ വാഹനാപകടത്തിൽ നാല് പേർ ദാരുണമായി കൊല്ലപ്പെട്ടു. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ 3:45 ഓടെയായിരുന്നു സംഭവം.

അപകടത്തിൽ മരിച്ചവരിൽ ബസിന്റെ ഡ്രൈവറും ക്ലീനറും ഉൾപ്പെടുന്നു. മരിച്ച ബസ് ജീവനക്കാരിൽ രണ്ടുപേർ കർണാടക സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അവധിക്കാലമായതിനാൽ ബസിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു. റോഡിൽ മരം വീണുകിടക്കുന്നത് കണ്ട് ലോറി ഡ്രൈവർ വാഹനം പെട്ടെന്ന് വലതുവശത്തേക്ക് വെട്ടിച്ചുമാറ്റിയപ്പോഴാണ് എതിർദിശയിൽ വരികയായിരുന്ന സ്ലീപ്പർ ബസിലേക്ക് ലോറി ഇടിച്ചുകയറിയതെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ പെരിയപട്ടണം ആശുപത്രിയിലും തുടർചികിത്സയ്ക്കായി മൈസൂരിലെ വിവിധ ആശുപത്രികളിലേക്കും മാറ്റി.

A private sleeper bus traveling from Bengaluru to Kozhikode collided with a lorry near Periyapatna in Mysuru, Karnataka, killing four people. The crash occurred around 3:45 a.m., and several passengers were injured, with some reported in critical condition. Authorities said the death toll may rise as the injured are being treated at hospitals in Periyapatna and Mysuru.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387289/bengaluru-kozhikode-bus-lorry-crash)