---
title: "എട്ടുവർഷത്തെ ബന്ധം അവസാനിപ്പിച്ചതിന് വിരോധം; കഴുത്തിന് വെട്ടേറ്റ നിലയിൽ ചോരയിൽ കുളിച്ചുകിടന്ന് യുവതി, ആൺസുഹൃത്ത് പിടിയിൽ"
english_title: "Woman Hacked in Kollam After Breakup; Male Friend Taken Into Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387262/kollam-woman-hacked-after-breakup"
published_at: "2026-10-15T21:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0ff8774316_kollam-woman-hacked-after-breakup.jpg"
keywords: ["KeralaCrime", "KollamNews", "Chathannoor", "PoliceCustody", "ViolenceAgainstWomen"]
---

# എട്ടുവർഷത്തെ ബന്ധം അവസാനിപ്പിച്ചതിന് വിരോധം; കഴുത്തിന് വെട്ടേറ്റ നിലയിൽ ചോരയിൽ കുളിച്ചുകിടന്ന് യുവതി, ആൺസുഹൃത്ത് പിടിയിൽ

> **Lead Summary:** **കൊല്ലം: **ചാത്തന്നൂരിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. ആൺസുഹൃത്തിന്റെ വെട്ടേറ്റ ചാത്തന്നൂർ സ്വദേശി ഷമിജയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൈലക്കാട് സ്വദേശി അജയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഷമിജയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**കൊല്ലം: **ചാത്തന്നൂരിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. ആൺസുഹൃത്തിന്റെ വെട്ടേറ്റ ചാത്തന്നൂർ സ്വദേശി ഷമിജയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൈലക്കാട് സ്വദേശി അജയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഷമിജയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ 8 വർഷമായി ഇരുവരും ഒരുമിച്ചാണ് താമസിച്ച് വന്നിരുന്നത്. എന്നാൽ അടുത്തിടെ ഇവർ തമ്മിൽ വഴക്കുകൾ ഉണ്ടാവുകയും തുടർന്ന് വേർപിരിഞ്ഞ് മാറി താമസിക്കുകയും ചെയ്തു വരികയായിരുന്നു. ഇതിന്റെ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ചാത്തന്നൂർ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

A 32-year-old woman, Shamija, was critically injured after being attacked by her male friend Ajayan in Chathannoor, Kollam. Police said the assault may have stemmed from resentment after the pair, who had lived together for eight years, recently separated. The accused has been taken into custody, and the victim has been shifted to Thiruvananthapuram Medical College Hospital for specialized treatment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387262/kollam-woman-hacked-after-breakup)