---
title: "ജീവനെടുത്ത സ്വർണ്ണകൊതി; മരണം ഉറപ്പാക്കാൻ മുഖത്ത് തലയിണയമർത്തി, കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ വാടകക്കാരൻ പിടിയിൽ"
english_title: "Greed for Gold Ends in Murder: Tenant Arrested for Killing Elderly Woman in Karalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387260/karalam-elderly-woman-murder-tenant-arrested"
published_at: "2026-10-15T21:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0fb11a277c_karalam-elderly-woman-murder-tenant-arrested.jpg"
keywords: ["ThrissurCrime", "KeralaPolice", "MurderCase", "GoldTheft", "TenantArrest"]
---

# ജീവനെടുത്ത സ്വർണ്ണകൊതി; മരണം ഉറപ്പാക്കാൻ മുഖത്ത് തലയിണയമർത്തി, കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ വാടകക്കാരൻ പിടിയിൽ

> **Lead Summary:** **തൃശൂർ: ** കാറളത്ത് വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. കാറളം മൃഗാശുപത്രിക്കു സമീപം അരുമ്പിള്ളി വീട്ടിൽ വിജയന്റെ ഭാര്യ സാവിത്രിയെയാണ് വീടിനകത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തൃപ്രയാർ ഈസ്റ്റ് സ്വദേശി കോടഞ്ചേരി വീട്ടിൽ മുഹമ്മദ് റാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാവിത്രിയുടെ മകന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നയാളാണ് പ്രതിയായ റാഫി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ കൊടുംക്രൂരത നടന്നത്.

## Article Content

**തൃശൂർ: ** കാറളത്ത് വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. കാറളം മൃഗാശുപത്രിക്കു സമീപം അരുമ്പിള്ളി വീട്ടിൽ വിജയന്റെ ഭാര്യ സാവിത്രിയെയാണ് വീടിനകത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തൃപ്രയാർ ഈസ്റ്റ് സ്വദേശി കോടഞ്ചേരി വീട്ടിൽ മുഹമ്മദ് റാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാവിത്രിയുടെ മകന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നയാളാണ് പ്രതിയായ റാഫി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ കൊടുംക്രൂരത നടന്നത്.

സ്കൂൾ വിട്ട് വീട്ടിലെത്തിയ പേരക്കുട്ടി റിതികയാണ് ആദ്യം സാവിത്രിയുടെ മൃതദേഹം കണ്ടത്. ഈ സമയത്ത് ഇളയ മകൻ സുമേഷും ഭാര്യ രീഷ്മയും അച്ഛനുമായി ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ട് റിതിക വീട്ടുകാരെ വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. തുടർന്ന് അടുക്കളയുടെ വാതിൽ വഴി അകത്തുകയറിയ സമയത്താണ് മുറിയിലെ കട്ടിലിൽ കിടക്കുകയായിരുന്ന സാവിത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാവിത്രി ധരിച്ചിരുന്ന ആറ് സ്വർണ വളകളും ഒരു മാലയും സംഭവസ്ഥലത്തുനിന്ന് നഷ്ടപ്പെട്ടിരുന്നു. തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതി മുറിയിൽ മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നു. തുടർന്ന് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സാമ്പത്തിക ബാധ്യതകളുള്ള റാഫി, സ്വർണം ആവശ്യപ്പെട്ട് നേരത്തെ സാവിത്രിയെ സമീപിച്ചിരുന്നെങ്കിലും ഇത് ലഭിച്ചിരുന്നില്ല. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി ഹാളിൽ സോഫയിൽ ഇരിക്കുകയായിരുന്ന സാവിത്രിയെ അവരുടെ സാരിത്തലപ്പ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്തുന്നതിനായി തലയിണ ഉപയോഗിച്ച് മുഖത്ത് അമർത്തിപ്പിടിക്കുകയും ചെയ്തു. തുടർന്ന് മാലയും വളകളും ഊരിയെടുത്തശേഷം അടുക്കളയിൽനിന്ന് മുളകുപൊടിയെടുത്ത് വിതറി പ്രതി രക്ഷപ്പെടുകയായിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പ്രത്യേക അന്വേഷണം നടത്തി പ്രതിയെ വലയിലാക്കിയത്.

Police in Thrissur have arrested 58-year-old Muhammad Rafi in the murder of an elderly woman, Savithri, in Karalam. Investigators say he strangled her with her sari, smothered her with a pillow, and stole her gold ornaments before trying to destroy evidence with chilli powder.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387260/karalam-elderly-woman-murder-tenant-arrested)