---
title: "മൂക്കറ്റം കുടിച്ച് ബോധമില്ലാതെ പാഞ്ഞെത്തിയത് മൂന്ന് ജീവനെടുക്കാൻ; നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ മദ്യപിച്ചിരുന്നതായി പരിശോധനാ ഫലം"
english_title: "Nedumbassery Crash: Test Confirms Accused Suhail Was Drunk"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387259/nedumbassery-crash-suhail-drunk-test"
published_at: "2026-10-15T21:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf077c26960_nedumbassery-mini-cooper-crash-licence-suspension.jpg"
keywords: ["NedumbasseryCrash", "DrinkDriving", "KeralaPolice", "MiniCooperAccident", "SuhailSajeev"]
---

# മൂക്കറ്റം കുടിച്ച് ബോധമില്ലാതെ പാഞ്ഞെത്തിയത് മൂന്ന് ജീവനെടുക്കാൻ; നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ മദ്യപിച്ചിരുന്നതായി പരിശോധനാ ഫലം

> **Lead Summary:** **എറണാകുളം: **നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ ജീവനെടുത്ത മിനി കൂപ്പർ കാർ അപകടക്കേസിൽ പ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി സ്ഥിരീകരണം. ഇതുസംബന്ധിച്ച രക്തസാമ്പിൾ പരിശോധനാ ഫലം പൊലീസിന് ലഭിച്ചു. സുഹൈൽ സജീവിന്റെ ശരീരത്തിൽ കൂടിയ അളവിൽ മദ്യം ഉണ്ടായിരുന്നതായാണ് പരിശോധനാ ഫലത്തിൽ വ്യക്തമാക്കുന്നത്. പ്രതി മറ്റെന്തെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് വിശദമായ പരിശോധനകൾ നടത്തും.

## Article Content

**എറണാകുളം: **നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ ജീവനെടുത്ത മിനി കൂപ്പർ കാർ അപകടക്കേസിൽ പ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി സ്ഥിരീകരണം. ഇതുസംബന്ധിച്ച രക്തസാമ്പിൾ പരിശോധനാ ഫലം പൊലീസിന് ലഭിച്ചു. സുഹൈൽ സജീവിന്റെ ശരീരത്തിൽ കൂടിയ അളവിൽ മദ്യം ഉണ്ടായിരുന്നതായാണ് പരിശോധനാ ഫലത്തിൽ വ്യക്തമാക്കുന്നത്. പ്രതി മറ്റെന്തെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് വിശദമായ പരിശോധനകൾ നടത്തും.

ഇതിനിടയിൽ, കേസിലെ മുഖ്യപ്രതിയായ സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം ഉണ്ടായ എയർപോർട്ട് റോഡിലും പ്രതി മദ്യപിക്കാൻ എത്തിയ ബാറിലുമാണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയത്. ആദ്യം അപകടം നടന്ന എയർപോർട്ട് റോഡിലേക്കാണ് പ്രതിയെ കൊണ്ടുപോയതെങ്കിലും, നാട്ടുകാർ തടിച്ചുകൂടുകയും ക്രമസമാധാന പ്രശ്നം ഉണ്ടാവുകയും ചെയ്തേക്കാമെന്ന സാഹചര്യം കണക്കിലെടുത്ത് പ്രതിയെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയില്ല. എങ്കിലും അപകടമുണ്ടായ സ്ഥലവും വാഹനം നിർത്തിയ ഭാഗവും സുഹൈൽ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തു.

തുടർന്ന് നെടുമ്പാശ്ശേരിയിലെ ബാറിലേക്കാണ് പ്രതിയെ എത്തിച്ചത്. അപകടത്തിന് തൊട്ടുമുമ്പ് പ്രതികൾ അവസാനമായി മദ്യപിച്ചത് ഈ ബാറിൽ വെച്ചായിരുന്നു. ഇവിടെ വെച്ച് തെളിവെടുപ്പ് ഏറെനേരം നീണ്ടുനിന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ബാറുകളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

**English Summary:**

Blood test results have confirmed that the main accused in the Nedumbassery Mini Cooper crash, Suhail Sajeev, had consumed a high amount of alcohol. Police also conducted evidence collection at the accident site and the bar where he reportedly drank before the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387259/nedumbassery-crash-suhail-drunk-test)