---
title: "കടിയേറ്റത് മൂന്ന് മാസം മുൻപ്; റാന്നിയിൽ വളർത്തുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു"
english_title: "Elderly Woman Dies of Rabies in Ranni After Pet Dog Bite"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387238/elderly-woman-dies-rabies-ranni-pet-dog-bite"
published_at: "2026-10-15T18:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0d55a06f24_elderly-woman-dies-rabies-ranni-pet-dog-bite.jpg"
keywords: ["Rabies", "Pathanamthitta", "Ranni", "PetDogBite", "AntiRabiesVaccine"]
---

# കടിയേറ്റത് മൂന്ന് മാസം മുൻപ്; റാന്നിയിൽ വളർത്തുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

> **Lead Summary:** **പത്തനംതിട്ട : റാ**ന്നിയിൽ വയോധിക പേവിഷബാധയേറ്റു മരിച്ചു. റാന്നി തോട്ടമൺകാവ് സ്വദേശിനി ഏലിക്കുട്ടി ഇട്ടിയവിര ആണ് മരണപ്പെട്ടത്. മൂന്നുമാസം മുമ്പാണ് ഏലിക്കുട്ടിയെ വീട്ടിലെ വളർത്തുനായ കടിച്ചത്. എന്നാൽ അന്ന് കുത്തിവെയ്പ്പ് എടുക്കാൻ ഇവർ തയ്യാറായിരുന്നില്ല.

## Article Content

**പത്തനംതിട്ട : റാ**ന്നിയിൽ വയോധിക പേവിഷബാധയേറ്റു മരിച്ചു. റാന്നി തോട്ടമൺകാവ് സ്വദേശിനി ഏലിക്കുട്ടി ഇട്ടിയവിര ആണ് മരണപ്പെട്ടത്. മൂന്നുമാസം മുമ്പാണ് ഏലിക്കുട്ടിയെ വീട്ടിലെ വളർത്തുനായ കടിച്ചത്. എന്നാൽ അന്ന് കുത്തിവെയ്പ്പ് എടുക്കാൻ ഇവർ തയ്യാറായിരുന്നില്ല.

തുടർന്ന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി നില ഗുരുതരമായതിനെ തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ആശുപത്രിയിൽ നിന്നും പ്രതിരോധ മരുന്നുകൾ നൽകുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേവിഷബാധയേറ്റാൽ മനുഷ്യരെപ്പോലെ തന്നെ നായ്ക്കൾക്കും പൂച്ചകൾക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. വീടുകളിൽ വളർത്തുന്ന മൃഗങ്ങൾ കടിച്ചാൽ പോലും കൃത്യമായ സമയത്ത് പ്രതിരോധ വാക്സിൻ എടുക്കേണ്ടതിന്റെ ഗൗരവമാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.

An 86-year-old woman from Thottamonkavu in Ranni, Pathanamthitta, died of rabies after being bitten by her pet dog three months ago. She had not taken the anti-rabies vaccine at the time, and her condition worsened despite treatment at Kottayam Medical College Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387238/elderly-woman-dies-rabies-ranni-pet-dog-bite)