---
title: "'പ്രസവത്തിനിടെ നവജാതശിശു മരിച്ചു, വേദന സഹിക്ക വയ്യെന്ന് പറഞ്ഞപ്പോൾ മോശമായി പെരുമാറി'; കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ പരാതി"
english_title: "Newborn Dies During Delivery; Medical Negligence Alleged Against Kottarakkara Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387235/newborn-dies-during-delivery-kottarakkara-hospital"
published_at: "2026-10-15T18:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0cdbca8229_newborn-dies-during-delivery-kottarakkara-hospital.jpg"
keywords: ["MedicalNegligence", "KottarakkaraHospital", "NewbornDeath", "KeralaNews"]
---

# 'പ്രസവത്തിനിടെ നവജാതശിശു മരിച്ചു, വേദന സഹിക്ക വയ്യെന്ന് പറഞ്ഞപ്പോൾ മോശമായി പെരുമാറി'; കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ പരാതി

> **Lead Summary:** **കൊല്ലം: **കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചത് ഡ്യൂട്ടി ഡോക്ടറുടെയും നഴ്സിന്റെയും ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപണം. കൊട്ടാരക്കര ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ് – ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണപ്പെട്ടത്. കുടുംബത്തിന്റെ പരാതിയിൽ സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

## Article Content

**കൊല്ലം: **കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചത് ഡ്യൂട്ടി ഡോക്ടറുടെയും നഴ്സിന്റെയും ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപണം. കൊട്ടാരക്കര ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ് – ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണപ്പെട്ടത്. കുടുംബത്തിന്റെ പരാതിയിൽ സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീകലയ്ക്ക് ജീവനക്കാരിൽ നിന്ന് മതിയായ പരിചരണവും ശ്രദ്ധയും ലഭിച്ചില്ലെന്ന് ഭർത്താവ് സുരേഷ് ആരോപിച്ചു. വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് മോശമായി പെരുമാറിയെന്നും, വിവരമറിയിച്ചിട്ടും ഡോക്ടറെ വിളിക്കാൻ തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. കൃത്യസമയത്ത് ഡോക്ടറുടെ സേവനം ലഭ്യമാക്കാത്തതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ നിലപാട്.

എന്നാൽ, ബന്ധുക്കളുടെ ആരോപണങ്ങൾ തള്ളി ആശുപത്രി അധികൃതർ രംഗത്തെത്തി. പ്രസവ ശസ്ത്രക്രിയയിലോ ചികിത്സയിലോ യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തെടുക്കുമ്പോൾ തന്നെ കുട്ടി മരിച്ചിരുന്നുവെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

**English Summary:**

Relatives of a newborn who died during delivery at Kottarakkara Taluk Hospital have accused the duty doctor and nurse of medical negligence. Police have registered a case based on the family’s complaint, while hospital authorities deny any lapse and say the baby was stillborn.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387235/newborn-dies-during-delivery-kottarakkara-hospital)