---
title: "അത്താഴത്തിന് വിളമ്പിയത് ചോറും ഉരുളക്കിഴങ്ങ് കറിയും; ഭാര്യയെ കല്ലുകൊണ്ട് മർദ്ദിച്ച് ബോധരഹിതയാക്കി, ഭർത്താവ് ഒളിവിൽ"
english_title: "Husband on the Run After Brutally Assaulting Wife Over Potato Curry at Dinner"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387224/wife-assault-potato-curry-dinner"
published_at: "2026-10-15T16:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0b09741956_wife-assault-potato-curry-dinner.jpg"
keywords: ["DomesticViolence", "UttarPradesh", "CrimeNews", "PoliceInvestigation", "WomenSafety"]
---

# അത്താഴത്തിന് വിളമ്പിയത് ചോറും ഉരുളക്കിഴങ്ങ് കറിയും; ഭാര്യയെ കല്ലുകൊണ്ട് മർദ്ദിച്ച് ബോധരഹിതയാക്കി, ഭർത്താവ് ഒളിവിൽ

> **Lead Summary:** ലക്നൗ: ഉത്തർപ്രദേശിൽ അത്താഴത്തിന് ഉരുളക്കിഴങ്ങ് കറി വിളമ്പിയതിന് യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനമെന്ന് പരാതി. നാൽപ്പതുകാരിയായ പ്രീതി വിശ്വകർമയെ ഭർത്താവ് ഓം പ്രകാശ് വിശ്വകർമയാണ് മർദ്ദിച്ചത്. ഗുതുതരമായി പരിക്കേറ്റ പ്രീതി ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

ലക്നൗ: ഉത്തർപ്രദേശിൽ അത്താഴത്തിന് ഉരുളക്കിഴങ്ങ് കറി വിളമ്പിയതിന് യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനമെന്ന് പരാതി. നാൽപ്പതുകാരിയായ പ്രീതി വിശ്വകർമയെ ഭർത്താവ് ഓം പ്രകാശ് വിശ്വകർമയാണ് മർദ്ദിച്ചത്. ഗുതുതരമായി പരിക്കേറ്റ പ്രീതി ആശുപത്രിയിൽ ചികിത്സയിലാണ്.

ഭദ്രോഹി ജില്ലയിലെ ചൗരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദോമാംപൂർ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ഓംപ്രകാശ് ഭാര്യയോട് ഭക്ഷണം ചോദിച്ചു. തുടർന്ന് പ്രീതി ചോറും ഉരുളക്കിഴങ്ങ് കറിയും വിളമ്പി.

എന്തിനാണ് ഉരുളക്കിഴങ്ങ് കറി തയ്യാറാക്കിയതെന്ന് ചോദിച്ച് ഇയാൾ പ്രീതിയോട് ദേഷ്യപ്പെട്ടു. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചാണ് ഭക്ഷണം തയ്യാറാക്കിയതെന്നെ പ്രീതി മറുപടി നൽകിയതായും ഇതോടെ പ്രകോപിതനായ ഓംപ്രകാശ് പ്രീതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.

ഓംപ്രകാശ് പ്രീതിയെ കടിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് ആവർത്തിച്ച് ഇടിക്കുകയും ആക്രണത്തിനിടെ പ്രീതി ബോധരഹിതയായതോടെ ഇയാൾ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് വിശദീകരിച്ചു.

അമ്മയെ നിലത്തുകിടക്കുന്നത് കണ്ട മക്കളുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ അയൽവാസികളാണ് പ്രീതിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഒളിവിൽ കഴിയുന്ന ഓംപ്രകാശിനായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

A woman in Uttar Pradesh was allegedly assaulted by her husband after she served potato curry for dinner. Police said the accused bit her, struck her repeatedly with a stone, and fled after she lost consciousness. The victim is undergoing treatment, and a search is under way for the absconding husband.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387224/wife-assault-potato-curry-dinner)