---
title: "രാത്രി റോഡിൽ കാറിലെത്തി വിളയാട്ടം..! മലപ്പുറത്ത് സ്കൂട്ടർ യാത്രക്കാർക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ആക്രമണം; കായിക അധ്യാപകനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു"
english_title: "Car-Borne Group Attacks Scooter Riders in Malappuram; Three Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387222/malappuram-car-attack-scooter-riders"
published_at: "2026-10-15T16:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0af00cf031_malappuram-car-attack-scooter-riders.jpg"
keywords: ["Malappuram", "RoadAttack", "CCTVInvestigation", "PoliceCase", "ScooterRiders"]
---

# രാത്രി റോഡിൽ കാറിലെത്തി വിളയാട്ടം..! മലപ്പുറത്ത് സ്കൂട്ടർ യാത്രക്കാർക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ആക്രമണം; കായിക അധ്യാപകനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു

> **Lead Summary:** **മലപ്പുറം: **ജില്ലയിൽ രാത്രിയാത്രക്കാരായ യുവാക്കൾക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ക്രൂരമായ അക്രമണം. മേൽമുറി–മൈലാടി റോഡിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമണത്തിൽ അരിമ്പ്ര സ്വദേശിയും കായിക അധ്യാപകനുമായ ജാബിറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന് പുറമെ മറ്റ് രണ്ട് ബൈക്ക് യാത്രികരെയും പ്രതികൾ റോഡിൽ തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു.

## Article Content

**മലപ്പുറം: **ജില്ലയിൽ രാത്രിയാത്രക്കാരായ യുവാക്കൾക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ക്രൂരമായ അക്രമണം. മേൽമുറി–മൈലാടി റോഡിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമണത്തിൽ അരിമ്പ്ര സ്വദേശിയും കായിക അധ്യാപകനുമായ ജാബിറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന് പുറമെ മറ്റ് രണ്ട് ബൈക്ക് യാത്രികരെയും പ്രതികൾ റോഡിൽ തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു.

യാതൊരുവിധ പ്രകോപനമോ മുൻവൈരാഗ്യമോ ഇല്ലാതെയാണ് കാറിലെത്തിയ സംഘം യാത്രക്കാരുടെ വഴിമുടക്കി അക്രമം അഴിച്ചുവിട്ടത്. പരിക്കേറ്റവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പ്രതികളുടെ കാർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

A group arriving by car attacked night-time road users on the Melemoori–Myladi road in Malappuram on Sunday night, injuring three people. Among the injured is Jaber, a physical education teacher from Arimbra, while police have registered a case and are reviewing CCTV footage to identify the suspects.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387222/malappuram-car-attack-scooter-riders)