---
title: "ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുക്കല്ലേ! മ്യൂൾ അക്കൗണ്ട് തട്ടിപ്പ് വ്യാപകമെന്ന് കേരള പോലീസ്"
english_title: "Don’t Rent Out Your Bank Account: Kerala Police Warn of Mule Account Scam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387221/kerala-police-warn-mule-account-scam"
published_at: "2026-10-15T16:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0acf5d1eab_kerala-police-warn-mule-account-scam.jpg"
keywords: ["KeralaPolice", "MuleAccount", "CyberFraud", "OnlineScam", "BankAccountFraud"]
---

# ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുക്കല്ലേ! മ്യൂൾ അക്കൗണ്ട് തട്ടിപ്പ് വ്യാപകമെന്ന് കേരള പോലീസ്

> **Lead Summary:** **തിരുവനന്തപുരം: **ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് വാങ്ങി ഓൺലൈൻ തട്ടിപ്പ് നടത്തുന്ന മ്യൂൾ അക്കൗണ്ട് തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നതായി കേരള പോലീസ് സൈബർ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അക്കൗണ്ട് വാടകയ്ക്ക് നൽകിയാൽ ട്രേഡിംഗ് നടത്തി വലിയ തുക സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനങ്ങൾ നൽകിയും, മറ്റുള്ളവരുടെ അക്കൗണ്ടുകളും ഫോൺ നമ്പറുകളും കൈവശപ്പെടുത്തിയുമാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ പാർട്ട് ടൈം / ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് കൂടുതലായും വലയിൽ വീഴുന്നത്.

## Article Content

**തിരുവനന്തപുരം: **ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് വാങ്ങി ഓൺലൈൻ തട്ടിപ്പ് നടത്തുന്ന മ്യൂൾ അക്കൗണ്ട് തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നതായി കേരള പോലീസ് സൈബർ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അക്കൗണ്ട് വാടകയ്ക്ക് നൽകിയാൽ ട്രേഡിംഗ് നടത്തി വലിയ തുക സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനങ്ങൾ നൽകിയും, മറ്റുള്ളവരുടെ അക്കൗണ്ടുകളും ഫോൺ നമ്പറുകളും കൈവശപ്പെടുത്തിയുമാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ പാർട്ട് ടൈം / ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് കൂടുതലായും വലയിൽ വീഴുന്നത്.

**തട്ടിപ്പിന്റെ രീതി:**

സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി വാഗ്ദാനം ചെയ്യുകയാണ് ഒരു രീതി. ഇവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം കടക്കുമ്പോൾ കമ്മീഷൻ എടുത്ത ശേഷം ബാക്കി തുക തട്ടിപ്പുകാർ പറയുന്ന അക്കൗണ്ടിലേക്ക് അയക്കണം എന്നാണ് നിർദ്ദേശം. ഉയർന്ന കമ്മീഷനാണ് വാഗ്ദാനം.

ഇതോടെ നിഷ്കളങ്കരായ യുവാക്കളുടെ അക്കൗണ്ടുകൾ സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ടുകളായി മാറുന്നു. ഇത്തരം കുറ്റകൃത്യങ്ങളെ കുറിച്ച് അറിയാതെ തന്നെ പലരും തട്ടിപ്പ് സംഘത്തിലെ അംഗങ്ങളായി മാറുകയാണെന്ന് പോലീസ് പറയുന്നു.

**പോലീസ് മുന്നറിയിപ്പ്:**

*1. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്താൻ അപരിചിതരായ ആരെയും അനുവദിക്കരുത്.*

*2. അക്കൗണ്ട് വാടകയ്ക്ക് നൽകുന്നത് കുറ്റകരമാണ് - അക്കൗണ്ട് മരവിപ്പിക്കൽ, നിയമ നടപടി, പിഴ എന്നിവ നേരിടേണ്ടി വരും.*

*3. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈനിൽ അറിയിക്കുക.*

*4. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.*

ഇത്തരം സംഘങ്ങളുടെ വലയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്നും കേരള പോലീസ് അറിയിച്ചു.

Kerala Police’s cyber wing has warned that mule account fraud is spreading across the state, with scammers luring people by promising easy money and high commissions. Students and others seeking part-time or online jobs are particularly vulnerable, and the police have urged the public to report such cases via 1930 or cybercrime.gov.in.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387221/kerala-police-warn-mule-account-scam)