---
title: "ഡിഗ്രിയുണ്ടോ? പ്രതിമാസം 16,650 രൂപ സ്റ്റൈപ്പൻഡ്; യൂകോ ബാങ്കിൽ 530 അപ്രന്റീസ് ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ"
english_title: "UCO Bank Opens 530 Apprentice Vacancies; Rs 16,650 Monthly Stipend"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387196/uco-bank-530-apprentice-vacancies"
published_at: "2026-10-15T14:08:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad091a978c50_uco-bank-530-apprentice-vacancies.jpg"
keywords: ["UCOBank", "ApprenticeJobs", "GraduateJobs", "KeralaJobs", "BankRecruitment"]
---

# ഡിഗ്രിയുണ്ടോ? പ്രതിമാസം 16,650 രൂപ സ്റ്റൈപ്പൻഡ്; യൂകോ ബാങ്കിൽ 530 അപ്രന്റീസ് ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

> **Lead Summary:** **തിരുവനന്തപുരം: **രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ യൂകോ ബാങ്കിൽ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 530 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. കേരളത്തിലും ഉദ്യോഗാർത്ഥികൾക്ക് ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് ഈ അവസരത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 29 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

## Article Content

**തിരുവനന്തപുരം: **രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ യൂകോ ബാങ്കിൽ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 530 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. കേരളത്തിലും ഉദ്യോഗാർത്ഥികൾക്ക് ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് ഈ അവസരത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 29 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്. പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പഠനത്തിൽ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചതിന്റെ തെളിവ് ഹാജരാക്കുന്നവർക്ക് പ്രത്യേക ഭാഷാ പരീക്ഷയിൽ ഇളവ് ലഭിക്കുന്നതായിരിക്കും.

20 വയസ്സ് പൂർത്തിയായവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. ജനറൽ, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് പരമാവധി പ്രായപരിധി 28 വയസ്സാണ്. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവുകൾ ലഭിക്കും. ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് കാലയളവിൽ പ്രതിമാസം 16,650 രൂപ വീതം സ്റ്റൈപ്പൻഡായി ലഭിക്കും. ഇതിൽ 10,500 രൂപ ബാങ്കും 6,150 രൂപ കേന്ദ്രസർക്കാരിന്റെ വിഹിതവുമായാണ് നൽകുക.

**അപേക്ഷാ ഫീസ് വിവരങ്ങൾ:**

**English Summary:**

UCO Bank has invited applications for 530 Apprentice posts across India, including vacancies in Kerala. Graduates aged 20 to 28 can apply online until October 29, and selected candidates will receive a monthly stipend of Rs 16,650 during the one-year apprenticeship.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387196/uco-bank-530-apprentice-vacancies)