---
title: "ശ്രീലേഖയുടേത് വ്യക്തിഗത അഭിപ്രായം, പാർട്ടിയുടേതല്ല; വിവാദ പരാമർശത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ വി. മുരളീധരൻ"
english_title: "V. Muraleedharan Says Sreelakha’s Remark Is Personal, Not BJP’s; Slams Government Over Masappadi Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387192/sreelakha-personal-opinion-bjp-muraleedharan-masappadi-case-new-"
published_at: "2026-10-15T13:58:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad08fa6c97c0_sreelakha-personal-opinion-bjp-muraleedharan-masappadi-case.jpg"
keywords: ["BJP", "VMuraleedharan", "KeralaPolitics", "MasappadiCase", "PinarayiVijayan"]
---

# ശ്രീലേഖയുടേത് വ്യക്തിഗത അഭിപ്രായം, പാർട്ടിയുടേതല്ല; വിവാദ പരാമർശത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ വി. മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: ** ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാതെ ഒഴിവാകി വി. മുരളീധരൻ എംഎൽഎ. ബിജെപി വലിയൊരു പാർട്ടിയാണെന്നും അവിടെ ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പറയുമ്പോൾ അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമായി കാണേണ്ടതില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: ** ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാതെ ഒഴിവാകി വി. മുരളീധരൻ എംഎൽഎ. ബിജെപി വലിയൊരു പാർട്ടിയാണെന്നും അവിടെ ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പറയുമ്പോൾ അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമായി കാണേണ്ടതില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹർജി തള്ളിയതിനെതിരായ അപ്പീൽ ഹൈക്കോടതി നിരസിച്ച നടപടിയിൽ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ കള്ളക്കളിയാണ് കോടതി വിധിയോടെ പൊളിഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു.

കേസിൽ അന്വേഷണത്തിന് മടിച്ചുനിൽക്കുന്ന സർക്കാർ പ്രതികൾക്കൊപ്പമാണോ നിൽക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇഡി കൃത്യമായ രേഖകളും തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയിൽ ജനങ്ങൾക്ക് എന്ത് വിശ്വാസ്യതയാണ് ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് ഇനി സ്ഥാനത്ത് തുടരാൻ എന്തെങ്കിലും ധാർമികതയുണ്ടോ എന്നും മുരളീധരൻ ചോദിച്ചു. പിണറായി വിജയൻ ഈ പദവിയിൽ തുടരുന്നത് പ്രതിപക്ഷത്തിന് തന്നെ അപമാനമാണ്. സ്ഥാനം ഒഴിഞ്ഞ് മറ്റാർക്കെങ്കിലും ചുമതല കൈമാറാൻ അദ്ദേഹം തയ്യാറാകണം. സഭാതലത്തിൽ ബിജെപിക്ക് സംസാരിക്കാൻ അർഹമായ അവസരം ലഭിക്കുന്നില്ലെന്ന കാര്യം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വി. മുരളീധരൻ വ്യക്തമാക്കി.

V. Muraleedharan said BJP leader R. Sreelakha’s controversial remark was her personal opinion and not the party’s official stand. He also criticized the government and Chief Minister Pinarayi Vijayan over the Masappadi case, accusing them of shielding the accused and questioning their credibility.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387192/sreelakha-personal-opinion-bjp-muraleedharan-masappadi-case-new-)