---
title: "കൂട്ടമരണത്തിന് പിന്നിൽ കൊടുംപക ? ജർമനിയിലെ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവം; തീവെയ്പ്പിന് കാരണം ഉടമകൾ തമ്മിലുള്ള തർക്കമെന്ന് ബന്ധുക്കൾ"
english_title: "Germany Fire That Killed Three Malayalis Linked to Owners’ Dispute, Say Relatives"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387187/germany-fire-three-malayalis-owners-dispute"
published_at: "2026-10-15T13:43:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad08b7665095_germany-fire-three-malayalis-owners-dispute.jpg"
keywords: ["GermanyFire", "MalayaliDiaspora", "KeralaNews", "ArsonProbe", "Repatriation"]
---

# കൂട്ടമരണത്തിന് പിന്നിൽ കൊടുംപക ? ജർമനിയിലെ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവം; തീവെയ്പ്പിന് കാരണം ഉടമകൾ തമ്മിലുള്ള തർക്കമെന്ന് ബന്ധുക്കൾ

> **Lead Summary:** **ഇടുക്കി/ ജർമനി : **ജർമനിയിൽ മലയാളികൾ മരണപ്പെട്ട സംഭവത്തിൽ തീവെപ്പിന് കാരണം അപ്പാർട്ട്മെന്റ് ഉടമകൾ തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്. ഉടമകൾ തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചതെന്നും മരിച്ച മലയാളികളുടെ ബന്ധുക്കൾ വ്യക്തമാക്കി. മലയാളികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ ഉടമസ്ഥൻ സ്ഥലത്തില്ലാതിരുന്ന സമയത്താണ് ഈ തീവെപ്പ് നടന്നിട്ടുള്ളത്. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങൾ മരിച്ചവരുടെ കുടുംബങ്ങൾ ബുധനാഴ്ച വൈകിട്ടാണ് അറിയുന്നത്.

## Article Content

**ഇടുക്കി/ ജർമനി : **ജർമനിയിൽ മലയാളികൾ മരണപ്പെട്ട സംഭവത്തിൽ തീവെപ്പിന് കാരണം അപ്പാർട്ട്മെന്റ് ഉടമകൾ തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്. ഉടമകൾ തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചതെന്നും മരിച്ച മലയാളികളുടെ ബന്ധുക്കൾ വ്യക്തമാക്കി. മലയാളികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ ഉടമസ്ഥൻ സ്ഥലത്തില്ലാതിരുന്ന സമയത്താണ് ഈ തീവെപ്പ് നടന്നിട്ടുള്ളത്. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങൾ മരിച്ചവരുടെ കുടുംബങ്ങൾ ബുധനാഴ്ച വൈകിട്ടാണ് അറിയുന്നത്.

''അപ്പാർട്ട്മെന്റിലുണ്ടായിരുന്ന രണ്ട് വ്യക്തികൾ തമ്മിലുണ്ടായ വഴക്കാണ് അപകടത്തിന് കാരണം. ഇവർ തമ്മിൽ മുൻപും പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് വിവരം. തൊട്ടടുത്തുള്ള വലിയൊരു ആശുപത്രിയിൽ തന്നെയാണ് അവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാൻ എംപിയും മന്ത്രിയുമെല്ലാം ഇടപെട്ടിട്ടുണ്ട്. നമുക്ക് ചെയ്യാനാകുന്ന കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ഇവിടത്തേത് പോലുള്ള നിയമങ്ങളല്ലല്ലോ അവിടെയുള്ളത്. ശ്രമങ്ങൾ തുടരുന്നുണ്ട്'' എന്ന് പഞ്ചായത്തംഗം അപ്പുക്കുട്ടൻ മാധ്യമങ്ങളോട് പറഞ്ഞു.

ജർമനിയിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർ മരണപ്പെട്ടെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബു (26), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ജോയ്, കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് അപകടത്തിൽ ജീവൻ നഷ്ടമായ മലയാളികൾ. ജോലിക്കായി വെറും ആറുമാസങ്ങൾക്ക് മുൻപാണ് നോവ ജർമനിയിലേക്ക് പോയത്. കെട്ടിടത്തിന് മനഃപൂർവം തീവെച്ചതാണോയെന്ന് ജർമൻ പൊലീസും ശക്തമായി സംശയിക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് സംശയിക്കുന്ന 41-കാരനായ റൊമാനിയൻ പൗരനെ ജർമൻ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതരെ ഉദ്ധരിച്ച് ജർമൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പുക ശ്വസിച്ച് അവശരായ അഞ്ച് പേരെ രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവർ ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന വിവരം ഇതുവരെ വ്യക്തമായിട്ടില്ല. അഞ്ജലി ഷീല ജോയിയുടേത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങളും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾക്ക് മന്ത്രി സഹായം ഉറപ്പുനൽകിയിട്ടുണ്ട്. നോർക്കയും എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Relatives of the victims say a dispute between apartment owners may have triggered the fire in Germany that killed three Malayalis and two other Indians. German police have taken a 41-year-old Romanian national into custody as investigations continue, while efforts are on to repatriate the bodies to Kerala.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387187/germany-fire-three-malayalis-owners-dispute)