---
title: "ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി; നഗരത്തിൽ ഗതാഗത നിയന്ത്രണം"
english_title: "Vice President's visit: Afternoon holiday for Kozhikode educational institutions tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387177/vice-president-visit-kozhikode-holiday-traffic"
published_at: "2026-10-15T12:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad07aedef797_vice-president-visit-kozhikode-holiday-traffic.jpg"
keywords: ["VicePresidentVisit", "KozhikodeTraffic", "HolidayNotice", "TrafficRestrictions", "KeralaNews"]
---

# ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി; നഗരത്തിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഒക്ടോബർ 16) ഉച്ചയ്ക്കുശേഷം ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

## Article Content

കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഒക്ടോബർ 16) ഉച്ചയ്ക്കുശേഷം ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

അങ്കണവാടികൾ, മദ്രസകൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും അവധി ബാധകമല്ല.

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും (ഒക്ടോബർ 15, 16) വൈകിട്ട് നാലുമണി മുതൽ കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. രാമനാട്ടുകര എയർപോർട്ട് റോഡ് ജങ്ഷൻ, തൊണ്ടയാട്, അരയിടത്തുപാലം, മാവൂർ റോഡ്, മാനാഞ്ചിറ, പാളയം, പുഷ്പ ജങ്ഷൻ, ചാലപ്പുറം എന്നിവിടങ്ങളിലൂടെയുള്ള റോഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് ബന്ധപ്പെട്ട റൂട്ടുകളിൽ ഗതാഗതം പൂർണമായും തടയും. നഗരത്തിലെ റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും അനുമതിയുണ്ടാകില്ല. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് നേരത്തേ പുറപ്പെടണമെന്ന് ട്രാഫിക് പൊലീസ് നിർദേശിച്ചു.

**കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള ബദൽ വഴികൾ**

കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾക്ക് താഴെപ്പറയുന്ന ബദൽ റൂട്ടുകൾ ഉപയോഗിക്കാം.

മലാപ്പറമ്പ് – മെഡിക്കൽ കോളേജ് – കുറ്റിക്കാട്ടൂർ – പെരുവയൽ – ഊർക്കടവ് പാലം – എടവണ്ണപ്പാറ – കൊണ്ടോട്ടി.

വെങ്ങാലി – ബീച്ച് റോഡ് – മീഞ്ചന്ത – രാമനാട്ടുകര – കാക്കഞ്ചേരി.

**റെയിൽവേ സ്റ്റേഷനിലേക്കും ബീച്ചിലേക്കുമുള്ള വഴികൾ**

റെയിൽവേ സ്റ്റേഷൻ, ബീച്ച് ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ താഴെപ്പറയുന്ന റൂട്ടുകൾ ഉപയോഗിക്കണം.

വെസ്റ്റ്ഹിൽ – ചുങ്കം – ഭട്ട് റോഡ് – ബീച്ച്.

ക്രിസ്ത്യൻ കോളേജ് വെസ്റ്റ് – ഗാന്ധി റോഡ് ജങ്ഷൻ.

പന്നിയങ്കര – പുഷ്പ ജങ്ഷൻ – ഫ്രാൻസിസ് റോഡ്.

**വിവിധ ഭാഗങ്ങളിൽനിന്ന് നഗരത്തിലേക്കുള്ള വാഹനങ്ങൾക്ക്**

കുന്നമംഗലം ഭാഗത്തുനിന്ന്: കാരന്തൂർ – മൂഴിക്കൽ – മലാപ്പറമ്പ് – എരഞ്ഞിപ്പാലം വഴി നഗരത്തിലേക്ക് പ്രവേശിക്കണം.

കുറ്റിക്കാട്ടൂർ, മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന്: കോവൂർ – ഇരിങ്ങാടൻപള്ളി ജങ്ഷൻ – പൂളക്കടവ് ജങ്ഷൻ – മലാപ്പറമ്പ് – എരഞ്ഞിപ്പാലം വഴി പോകണം.

മലപ്പുറം, യൂണിവേഴ്സിറ്റി ഭാഗത്തുനിന്ന്: രാമനാട്ടുകര – ഫറോക്ക് – ചെറുവണ്ണൂർ – മീഞ്ചന്ത വഴി നഗരത്തിലേക്ക് പ്രവേശിക്കണം.

പെരുമണ്ണ, പന്തീരാങ്കാവ് ഭാഗത്തുനിന്ന്: മാങ്കാവ് ജങ്ഷൻ – ലുലു ജങ്ഷൻ – പുതിയറ വഴി നഗരത്തിലേക്ക് എത്തണം.

**നഗരത്തിൽനിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക്**

കോഴിക്കോട് നഗരത്തിൽനിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക്പോകുന്ന ചെറിയ വാഹനങ്ങൾ സ്റ്റേഡിയം ജങ്ഷൻ – പുതിയറ – കുതിരവട്ടം റോഡ് – പൊറ്റമ്മൽ – പാലാഴി റോഡ് – കെ.ടി. താഴം – മഠത്തിൽമുക്ക് – ചേവായൂർ വഴി സഞ്ചരിക്കണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. ഗതാഗതക്കുരുക്കും യാത്രാതടസ്സങ്ങളും ഒഴിവാക്കുന്നതിന് പൊതുജനങ്ങൾ നിർദേശിച്ച ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Kozhikode district collector has declared a holiday for educational institutions within the corporation limits tomorrow afternoon in view of the Vice President’s visit and related security arrangements. Traffic restrictions will also be in place on major city roads on October 15 and 16, and commuters heading to the airport or railway station have been advised to use alternate routes and leave early.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387177/vice-president-visit-kozhikode-holiday-traffic)