---
title: "40 ലക്ഷം രൂപ എവിടെ പോയി? ഭർത്താവ് വിദേശത്തുനിന്ന് അയച്ച ലക്ഷങ്ങൾ കാണാനില്ല; കണ്ണൂരിൽ യുവതി ജീവനൊടുക്കിയ കേസിൽ പൊലീസ് അന്വേഷണം ഊർജിതം"
english_title: "Where Did the ₹40 Lakh Go? Police Probe Deepens in Kannur Woman’s Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387169/kannur-woman-death-rs-40-lakh-probe"
published_at: "2026-10-15T11:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad06e6cf0942_kannur-woman-death-rs-40-lakh-probe.jpg"
keywords: ["KannurNews", "PoliceProbe", "SuicideCase", "NRIHusband", "BankTransactions"]
---

# 40 ലക്ഷം രൂപ എവിടെ പോയി? ഭർത്താവ് വിദേശത്തുനിന്ന് അയച്ച ലക്ഷങ്ങൾ കാണാനില്ല; കണ്ണൂരിൽ യുവതി ജീവനൊടുക്കിയ കേസിൽ പൊലീസ് അന്വേഷണം ഊർജിതം

> **Lead Summary:** **കണ്ണൂർ: **ക**ണ്ണൂ**ർ മാതമംഗലത്ത് 32-കാരിയായ യുവതി വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്. എരമം സ്വദേശി മേഘയാണ് വിഷം കഴിച്ച് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഭർത്താവ് വിദേശത്തുനിന്ന് നൽകിയ വൻ തുക നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

**കണ്ണൂർ: **ക**ണ്ണൂ**ർ മാതമംഗലത്ത് 32-കാരിയായ യുവതി വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്. എരമം സ്വദേശി മേഘയാണ് വിഷം കഴിച്ച് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഭർത്താവ് വിദേശത്തുനിന്ന് നൽകിയ വൻ തുക നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിദേശത്തായിരുന്ന ഭർത്താവ് വീട് വാങ്ങുന്നതിനായി പല തവണകളിലായി 40 ലക്ഷത്തോളം രൂപ മേഘയുടെ അക്കൗണ്ടിലേക്ക് അയച്ചുനൽകിയിരുന്നു. എന്നാൽ ഈ തുകയിൽ വലിയൊരു ഭാഗം മേഘ ചെലവാക്കിയിരുന്നു. അടുത്തിടെ വീട് വാങ്ങുന്നതിനായി തുക ആവശ്യപ്പെട്ടപ്പോഴാണ് പണം അക്കൗണ്ടിൽ ഇല്ലെന്ന കാര്യം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് മേഘയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മേഘയ്ക്ക് ഈ പണം എങ്ങനെ നഷ്ടമായി എന്ന കാര്യത്തിൽ ഇപ്പോഴും വലിയ അവ്യക്തത തുടരുകയാണ്. ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്കോ സാമ്പത്തിക ഇടപാടുകൾക്കോ ഇരയായതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. മേഘയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ രേഖകളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

**(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)**

**English Summary:**

Police have launched a detailed probe into the suicide of 32-year-old Megha from Eramam in Mathamangalam, Kannur. Megha allegedly consumed poison and died while undergoing treatment at Pariyaram Medical College. Initial investigations suggest she took her life after losing 40 lakh rupees sent by her NRI husband for purchasing a home. Police are tracking her bank transactions to determine how the money was spent or lost.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387169/kannur-woman-death-rs-40-lakh-probe)