---
title: "നിസ്സാര വഴക്ക് മാറിയത് ചോരപ്പുഴയായി...! മുടി വെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ രണ്ട് കൗമാരക്കാർ വെടിയേറ്റു മരിച്ചു"
english_title: "Haircut Dispute Turns Deadly: Two Teenagers Killed in Dallas Shooting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387145/haircut-dispute-dallas-shooting-teens-killed"
published_at: "2026-10-15T09:53:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0574ab7e8e_haircut-dispute-dallas-shooting-teens-killed.jpg"
keywords: ["DallasShooting", "TeenViolence", "PoliceInvestigation", "FamilyDispute", "MesquiteTexas"]
---

# നിസ്സാര വഴക്ക് മാറിയത് ചോരപ്പുഴയായി...! മുടി വെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ രണ്ട് കൗമാരക്കാർ വെടിയേറ്റു മരിച്ചു

> **Lead Summary:** **ഡാലസ് : **അമേരിക്കയിലെ ഡാലസ് കൗണ്ടിയിലെ മെസ്കിറ്റിൽ ഉണ്ടായ വെടിവയ്പിൽ രണ്ട് കൗമാരക്കാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്കേറ്റു. കുടുംബവഴക്കാണ് ദാരുണ സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മെസ്കിറ്റിലെ ആംബർ സ്പ്രിങ്സ് ഡ്രൈവിൽ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം.

## Article Content

**ഡാലസ് : **അമേരിക്കയിലെ ഡാലസ് കൗണ്ടിയിലെ മെസ്കിറ്റിൽ ഉണ്ടായ വെടിവയ്പിൽ രണ്ട് കൗമാരക്കാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്കേറ്റു. കുടുംബവഴക്കാണ് ദാരുണ സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മെസ്കിറ്റിലെ ആംബർ സ്പ്രിങ്സ് ഡ്രൈവിൽ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം.

ഒരേ കുടുംബത്തിലെ രണ്ട് കൗമാരക്കാരാണ് വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. 20 വയസ്സുകാരനായ മറ്റൊരു യുവാവിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വീട്ടിൽ മുടിവെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

Two teenagers were killed and a 20-year-old was injured in a shooting in Mesquite, Dallas County, police said. Authorities believe a minor family dispute over a haircut escalated into the deadly incident, and an investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387145/haircut-dispute-dallas-shooting-teens-killed)