---
title: "അമേരിക്കയിൽ ഞെട്ടിക്കുന്ന നീക്കം...! നവരാത്രി ആഘോഷത്തിനിടയിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ട അമേരിക്കൻ യുവാവ് പിടിയിൽ"
english_title: "American Teen Arrested Over Planned Temple Attack During Navratri"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387139/temple-attack-plot-navratri-arrest"
published_at: "2026-10-15T09:22:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0505b7ddd3_temple-attack-plot-navratri-arrest.jpg"
keywords: ["NavratriAttack", "ChicagoArrest", "TempleSecurity", "HateCrime", "IndianAmericans"]
---

# അമേരിക്കയിൽ ഞെട്ടിക്കുന്ന നീക്കം...! നവരാത്രി ആഘോഷത്തിനിടയിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ട അമേരിക്കൻ യുവാവ് പിടിയിൽ

> **Lead Summary:** **ചിക്കാ​ഗോ: ** അമേരിക്കയിലെ ചിക്കാഗോയ്ക്ക് സമീപമുള്ള അറോറയിലെ പ്രമുഖ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ. പലടൈൻ സ്വദേശി അലക്സാന്ദ്രോസ് പപോരാക്കിസ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഇന്ത്യൻ വംശജർക്കെതിരായ അതിക്രമങ്ങളെയും വിദ്വേഷ പരാമർശങ്ങളെയും കുറിച്ചുള്ള രേഖകൾ കണ്ടെത്തിയിട്ടുണ്ട്.

## Article Content

**ചിക്കാ​ഗോ: ** അമേരിക്കയിലെ ചിക്കാഗോയ്ക്ക് സമീപമുള്ള അറോറയിലെ പ്രമുഖ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ. പലടൈൻ സ്വദേശി അലക്സാന്ദ്രോസ് പപോരാക്കിസ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഇന്ത്യൻ വംശജർക്കെതിരായ അതിക്രമങ്ങളെയും വിദ്വേഷ പരാമർശങ്ങളെയും കുറിച്ചുള്ള രേഖകൾ കണ്ടെത്തിയിട്ടുണ്ട്.

നവരാത്രി ആഘോഷങ്ങൾ ആരംഭിക്കാനിരിക്കെയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. ഒക്ടോബർ 11ന് കൂട്ടക്കൊലയ്ക്ക് പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. ആക്രമണ പദ്ധതികൾ വിവരിക്കുന്ന രേഖ പ്രതി മറ്റൊരാൾക്ക് അയച്ചുകൊടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തുടർന്ന് നടത്തിയ പരിശോധനയിലാണ് താമസസ്ഥലത്ത് നിന്ന് ഇയാളെ പിടികൂടിയത്.കടുത്ത വംശീയവാദിയായ പപോരാക്കിസ് ഇന്ത്യക്കാർക്കെതിരെ നിരന്തരം വിദ്വേഷ പ്രചാരണം നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. നാസി ആശയങ്ങളെക്കുറിച്ചും സായുധ ആക്രമണങ്ങളെക്കുറിച്ചും ഇയാൾ സഹപ്രവർത്തകരോട് പതിവായി സംസാരിക്കാറുണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്.

ഭീകരവാദ ഭീഷണി മുഴക്കിയതിനും നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസ് ഒക്ടോബർ 30ലേക്ക് മാറ്റി.

A 19-year-old from Palatine, identified as Alexandros Paporakis, has been arrested near Chicago after allegedly planning an attack on a prominent temple in Aurora during Navratri celebrations. Police said they recovered documents showing hate-driven threats against Indian-origin people, and the accused faces charges including making terror threats and unlawful gun possession.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387139/temple-attack-plot-navratri-arrest)