---
title: "ഡൽഹി പൊലീസിന്റെ ക്രൂരമർദ്ദനം; കേൾവിശക്തിക്ക് തകരാർ, ആതിരയുടെ പരാതിയിൽ കേരളത്തിൽ എഫ്‌ഐആർ"
english_title: "Kerala Registers FIR on Atira’s Complaint Over Delhi Police Brutality"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387138/delhi-police-brutality-kerala-fir-athera"
published_at: "2026-10-15T09:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad04c6705e49_delhi-police-brutality-kerala-fir-athera.jpg"
keywords: ["DelhiPolice", "KeralaFIR", "NSUI", "StudentProtest", "PoliceBrutality"]
---

# ഡൽഹി പൊലീസിന്റെ ക്രൂരമർദ്ദനം; കേൾവിശക്തിക്ക് തകരാർ, ആതിരയുടെ പരാതിയിൽ കേരളത്തിൽ എഫ്‌ഐആർ

> **Lead Summary:** **തിരുവനന്തപുരം: ** മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ എന്‍എസ്‌യുഐ പ്രവര്‍ത്തകയും ഡല്‍ഹി സര്‍വ്വകലാശാല നിയമ വിദ്യാര്‍ത്ഥിനിയുമായ ആതിര വിജയന്റെ പരാതിയിൽ കേരളത്തിൽ കേസെടുത്തു.

## Article Content

**തിരുവനന്തപുരം: ** മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ എന്‍എസ്‌യുഐ പ്രവര്‍ത്തകയും ഡല്‍ഹി സര്‍വ്വകലാശാല നിയമ വിദ്യാര്‍ത്ഥിനിയുമായ ആതിര വിജയന്റെ പരാതിയിൽ കേരളത്തിൽ കേസെടുത്തു.

തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് സംഭവത്തിൽ സീറോ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തത്. സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) ആതിര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. എന്നാൽ ഡൽഹിയിൽ വെച്ച് നടന്ന സംഭവത്തിൽ ഡൽഹി പൊലീസ് ഇതുവരെയും കേസെടുക്കാൻ തയ്യാറായിരുന്നില്ല.

ഡല്‍ഹിയിലെ കൊണോട്ട് പ്ലേസില്‍ നടന്ന മിന്നല്‍ പ്രതിഷേധത്തിനിടെയായിരുന്നു ആതിരയെയും മറ്റ് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തതും ക്രൂരമായി മര്‍ദ്ദിച്ചതും. കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് വാനിലും സ്റ്റേഷനിലും വെച്ച് പൊലീസുകാർ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ആതിരയുടെ പരാതിയിൽ വ്യക്തമാക്കുന്നത്. മർദ്ദനത്തിൽ ദേഹമാസകലം ഗുരുതരമായി പരിക്കേറ്റ ആതിര പിന്നീട് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.

പ്രതിഷേധത്തിനിടെ തങ്ങളെ കസ്റ്റഡിയിലെടുത്ത പൊലീസ് വാനില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാതിരുന്നത് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. ഇതിനെത്തുടർന്ന് കൊണാട്ട് പ്ലേസിലെ സ്റ്റേഷന് മുന്നില്‍ വാന്‍ നിര്‍ത്തിയിട്ട ശേഷം വനിതാ പൊലീസുകാര്‍ വാനിനുള്ളിലേക്ക് കയറി തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആതിര വിശദീകരിച്ചിരുന്നു. ഈ പൊലീസ് അതിക്രമത്തിനിടയിൽ മര്‍ദ്ദനമേറ്റ് തന്റെ കേള്‍വി ശക്തിക്ക് തകരാറുണ്ടായതായും ആതിര ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Kerala police have registered a zero FIR based on the complaint of NSUI activist and Delhi University law student Atira Vijayan, who alleges brutal assault by Delhi Police during a protest in Connaught Place. She claims the beating caused serious injuries and affected her hearing, while Delhi Police had not filed a case yet.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387138/delhi-police-brutality-kerala-fir-athera)