---
title: "ആലപ്പുഴ ദേശീയപാതയിൽ ഇന്റർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; 14 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം"
english_title: "Tourist Bus Overturns on Alappuzha Highway; 14 Injured, One Critical"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387122/alappuzha-highway-tourist-bus-overturns"
published_at: "2026-10-15T07:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad03535bd0b1_alappuzha-tourist-bus-overturns-highway.jpg"
keywords: ["AlappuzhaAccident", "TouristBus", "RoadSafety", "KeralaNews"]
---

# ആലപ്പുഴ ദേശീയപാതയിൽ ഇന്റർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; 14 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമായി തുടരുന്നു.

## Article Content

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമായി തുടരുന്നു.

തിരുവനന്തപുരത്തു നിന്നും മൂകാംബിയിലേയ്ക്കു പുറപ്പെട്ട കർണാടക രജിസ്ട്രേഷനിലുള്ള സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

തീർഥാടനവുമായി ബന്ധപ്പെട്ട് സീറ്റു ബുക്ക് ചെയ്തവരാണ് ബസിലുണ്ടായിരുന്നവരിൽ ഭൂരിഭാ​ഗവും. അപകടത്തിൽ പരിക്കേറ്റ ഒരാൾ ​ഗുരുതരവസ്ഥയിലാണ്, മറ്റ് 13 പേരുടെയും ആരോ​ഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം.

അപകടം നടന്ന ഉടനെ പരിസരവാസികൾ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു.

A Karnataka-registered tourist bus overturned near Mararikulam on the Alappuzha National Highway early Monday, injuring 14 passengers. Police suspect the driver may have dozed off, while one injured person remains in critical condition.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387122/alappuzha-highway-tourist-bus-overturns)