---
title: "പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ നിന്നും നിലവിളി...! വലപ്പാട് ബീച്ചില്‍ ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാൻ ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍"
english_title: "Wife and Son Killed in Valapad Beach Attack; Husband in Critical Condition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387119/valapad-beach-wife-son-killed-husband-critical"
published_at: "2026-10-15T06:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad02ac26221d_valapad-beach-wife-son-killed-husband-critical.jpg"
keywords: ["ThrissurNews", "DomesticViolence", "CrimeNews", "KeralaPolice", "Valapad Double Murder"]
---

# പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ നിന്നും നിലവിളി...! വലപ്പാട് ബീച്ചില്‍ ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാൻ ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

> **Lead Summary:** തൃശൂര്‍: തൃശൂര്‍ വലപ്പാട് ബീച്ചില്‍ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു. കഴുത്തുമുറിച്ച ഭര്‍ത്താവ് വിജേഷ് ഗുരുതരാവസ്ഥയില്‍. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നത്.

## Article Content

തൃശൂര്‍: തൃശൂര്‍ വലപ്പാട് ബീച്ചില്‍ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു. കഴുത്തുമുറിച്ച ഭര്‍ത്താവ് വിജേഷ് ഗുരുതരാവസ്ഥയില്‍. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നത്.

ഭാര്യ വിസ്മയ (30), മകന്‍ നാലര വയസുകാരനായ ദക്ഷിണ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിജേഷ് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വിസ്മയയുടെ കരച്ചില്‍ കേട്ട് സഹോദരന്‍ വാതില്‍ തള്ളിത്തുറന്നപ്പോഴാണ് തറയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ യുവതിയെ കണ്ടത്.

ഉടന്‍ തന്നെ കുഞ്ഞിനേയും അമ്മയേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്ന പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A man allegedly killed his wife and four-and-a-half-year-old son at Valapad Beach in Thrissur before attempting to take his own life. Police suspect a family dispute led to the killings and have launched an investigation under the leadership of the Kodungallur DySP.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387119/valapad-beach-wife-son-killed-husband-critical)