---
title: "ജർമനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്"
english_title: "Germany Fire Tragedy: Steps Begin to Repatriate Bodies of Deceased Malayalis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387117/germany-fire-bodies-repatriation"
published_at: "2026-10-15T06:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad024be89f64_germany-fire-bodies-repatriation.jpg"
keywords: ["GermanyFire", "MalayaliDiaspora", "BochumFire", "ApartmentFire", "PoliceInvestigation", "Minister P.C. Vishnunath"]
---

# ജർമനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്

> **Lead Summary:** കൊല്ലം: ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളി യുവതി അഞ്ജലി ഷീല ജോയിയുടേത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കമുള്ള തുടർനടപടികൾക്ക് സഹായം ഉറപ്പുനൽകി മന്ത്രി പിസി വിഷ്ണുനാഥ്.

## Article Content

കൊല്ലം: ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളി യുവതി അഞ്ജലി ഷീല ജോയിയുടേത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കമുള്ള തുടർനടപടികൾക്ക് സഹായം ഉറപ്പുനൽകി മന്ത്രി പിസി വിഷ്ണുനാഥ്.

അഞ്ജലിയുടെ ബന്ധുവുമായി മന്ത്രി ഫോണിൽ സംസാരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

നോർക്ക എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹുമിലെ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിലാണ് ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകൾ അഞ്ജലി എസ്. ജോയ് (27), കാലടി തോട്ടകം സ്വദേശി സിവിൻ ജോണി (27) എന്നിവർ മരിച്ചത്.

അഞ്ചുപേർ പുക ശ്വസിച്ച് അവശനിലയിൽ ആശുപത്രിയിലാണ്. കെട്ടിടത്തിനു തീവച്ചതാണെന്ന സംശയത്തിൽ ഒരു റൊമാനിയൻ പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. നോവ 6 മാസം മുന്‍പാണ് ജർമനിയിലെത്തിയത്.

അഞ്ജലി ഈ വർഷം ജൂലൈയിൽ ആണ് ജർമനിയിലേക്ക് ജോലിക്കായി പോയത്. അവിടെ സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിൽ ആയിരുന്നു ജോലി. ബി എഡ് ബിരുദധാരിയാണ്. സഹോദരി: അശ്വനി എസ് ജോയ്.

രണ്ടാഴ്ച മുൻപാണ് സിവിൻ ജോണി ജർമനിക്കു പോയത്. ജർമനിയിലെ ബോഹും നഗരത്തിലെ പാർപ്പിട മേഖലയിലെ ഫ്ലാറ്റിൽ ചൊവ്വ പുലർച്ചെ പ്രാദേശിക സമയം 4.15 നാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയെത്തിയാണ് വലിയ തോതിൽ വ്യാപിച്ച തീ അണച്ചത്.

കനത്ത തീയും പുകയും മൂലം മുകളിലുള്ള നിലകളിലേക്കു കയറാൻ ബുദ്ധിമുട്ടായിരുന്നെന്നും തീ നിയന്ത്രണവിധേയമാക്കാൻ സമയമെടുത്തെന്നും അഗ്നിരക്ഷാസേന അറിയിച്ചു. മുകളിലുള്ള ഫ്ലാറ്റിൽനിന്നാണ് മൂന്നു മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തിയത്.

പുക ശ്വസിച്ച് അവശരായ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.

അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 കാരനായ റൊമാനിയൻ പൗരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Kerala minister P.C. Vishnunath said steps have begun to repatriate the bodies of three Malayalis who died in a fire at an apartment complex in Bochum, Germany. He also assured all possible assistance to coordinate with the family, NORKA and the embassy.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387117/germany-fire-bodies-repatriation)