---
title: "ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അപകടം;  ടാറിങ് ജീപ്പ് സ്കൂട്ടറിലിടിച്ച്  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം"
english_title: "Junior Health Inspector Dies After Tarring Jeep Hits Scooter in Thodupuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387109/tarring-jeep-hits-scooter-thodupuzha"
published_at: "2026-10-14T22:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acfb8b03d08d_tarring-jeep-hits-scooter-thodupuzha.jpg"
keywords: ["KeralaAccident", "Thodupuzha", "RoadSafety", "HealthInspector", "TrafficPolice"]
---

# ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അപകടം;  ടാറിങ് ജീപ്പ് സ്കൂട്ടറിലിടിച്ച്  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

> **Lead Summary:** **ഇടുക്കി: **തൊടുപുഴയിൽ ടാറിങ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. വണ്ണപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ മുണ്ടന്മുടി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ.യും മടക്കത്താനം സ്വദേശിനിയുമായ വെട്ടുകല്ലുംപുറത്ത് ജൂബീന ഇമ്രാൻ ആണ് ജോലി കഴിഞ്ഞ് മടങ്ങവേ ജീപ്പടിച്ച് മരണപ്പെട്ടത്.

## Article Content

**ഇടുക്കി: **തൊടുപുഴയിൽ ടാറിങ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. വണ്ണപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ മുണ്ടന്മുടി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ.യും മടക്കത്താനം സ്വദേശിനിയുമായ വെട്ടുകല്ലുംപുറത്ത് ജൂബീന ഇമ്രാൻ ആണ് ജോലി കഴിഞ്ഞ് മടങ്ങവേ ജീപ്പടിച്ച് മരണപ്പെട്ടത്.

മാങ്ങാട്ടുകവല-ഷാപ്പുംപടി നാലുവരിപ്പാതയിൽ ബുധനാഴ്ച വൈകീട്ട് 4.30-നായിരുന്നു നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. ഔദ്യോഗിക ജോലികൾക്ക് ശേഷം ബസിൽ മാങ്ങാട്ടുകവലയിൽ വന്നിറങ്ങിയ ജൂബീന, അവിടെ പാർക്ക് ചെയ്തിരുന്ന തന്റെ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് എതിരെ വന്ന ടാറിങ് ജീപ്പ് സ്കൂട്ടറുമായി കൂട്ടിയിടിച്ചത്.

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ജീപ്പും ഡ്രൈവറെയും തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർത്താവ്: ഇമ്രാൻ കരീം. മക്കൾ: ഇമാദ്, ഇസ ഫാത്തിമ. ജൂബീനയുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ളുഹർ നമസ്കാരത്തിനുശേഷം കാരിക്കോട് നൈനാർ പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും.

**English Summary:**

A 36-year-old Junior Health Inspector, Jubina Imran, died after a tarring jeep collided with her scooter in Thodupuzha. The accident happened near Mangattukavala while she was returning home after work, and police have taken the jeep and driver into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387109/tarring-jeep-hits-scooter-thodupuzha)