---
title: "'പ്രിയപ്പെട്ട രാമേട്ടന്റെ വേർപാടിൽ വേദനയോടെ വയനാടിനൊപ്പം'; ചെറുവയൽ രാമന്റെ വിയോഗത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി"
english_title: "Rahul Gandhi Mourns Cheruvayal Raman’s Death, Stands with Wayanad in Grief"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387100/rahul-gandhi-mourns-cheruvayal-raman"
published_at: "2026-10-14T21:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acfa31b604d3_rahul-gandhi-mourns-cheruvayal-raman.jpg"
keywords: ["RahulGandhi", "CheruvayalRaman", "Wayanad", "PadmaShri", "PaddySeeds"]
---

# 'പ്രിയപ്പെട്ട രാമേട്ടന്റെ വേർപാടിൽ വേദനയോടെ വയനാടിനൊപ്പം'; ചെറുവയൽ രാമന്റെ വിയോഗത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി

> **Lead Summary:** **ഡൽഹി: **നെൽവിത്ത് സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അഗാധമായ അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ട രാമേട്ടന്റെ വേർപാടിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, വയനാടിന്റെ പരമ്പരാഗത നെൽവിത്തുകൾ സംരക്ഷിക്കാൻ സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച മഹത്തായ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുസ്മരിച്ചു. തലമുറകളായുള്ള ആദിവാസി പാരമ്പര്യ വിജ്ഞാനത്തെ അദ്ദേഹം സജീവമായി കാത്തുസൂക്ഷിച്ചുവെന്നും, രാമേട്ടന്റെ വേർപാടിൽ ദുഃഖിക്കുന്ന വയനാട്ടിലെയും കേരളത്തിലെയും ജനങ്ങൾക്കൊപ്പം പങ്കുചേരുന്നുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

## Article Content

**ഡൽഹി: **നെൽവിത്ത് സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അഗാധമായ അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ട രാമേട്ടന്റെ വേർപാടിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, വയനാടിന്റെ പരമ്പരാഗത നെൽവിത്തുകൾ സംരക്ഷിക്കാൻ സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച മഹത്തായ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുസ്മരിച്ചു. തലമുറകളായുള്ള ആദിവാസി പാരമ്പര്യ വിജ്ഞാനത്തെ അദ്ദേഹം സജീവമായി കാത്തുസൂക്ഷിച്ചുവെന്നും, രാമേട്ടന്റെ വേർപാടിൽ ദുഃഖിക്കുന്ന വയനാട്ടിലെയും കേരളത്തിലെയും ജനങ്ങൾക്കൊപ്പം പങ്കുചേരുന്നുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുവയൽ രാമൻ (74) ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. ഹൃദയത്തിന് താഴെയുള്ള ഞരമ്പ് പൊട്ടിയതിനെ തുടർന്ന് ഇന്ന് രാവിലെ 'വെസൽ പാച്ച്' ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുദിവസം മുൻപാണ് കടുത്ത വയറുവേദനയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

അദ്ദേഹത്തിന്റെ ഭൗതികദേഹം നാളെ (വ്യാഴാഴ്ച) രാവിലെ 9 മണി മുതൽ 12 മണി വരെ കമ്മന നവോദയ എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചെറുവയൽ കുറിച്യ സമുദായ ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിലും ജൈവകൃഷി പ്രചാരണത്തിലും സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ അദ്ദേഹത്തെ കാർഷിക മേഖലയിലെ മികച്ച സേവനങ്ങൾ പരിഗണിച്ച് 2023-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

**English Summary:**

Congress leader Rahul Gandhi expressed deep sorrow over the death of Padma Shri awardee Cheruvayal Raman, recalling his lifelong work to conserve Wayanad’s indigenous paddy seeds and tribal knowledge. Raman, 74, died at Kozhikode Medical College Hospital after heart-related complications. His body will be kept for public viewing tomorrow, followed by a funeral with full state honors.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387100/rahul-gandhi-mourns-cheruvayal-raman)