---
title: "നിയമം കാറ്റിൽപ്പറത്തി മദ്യവിൽപ്പന, നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിന് മദ്യം നൽകിയ മൂന്ന് പ്രമുഖ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു"
english_title: "Nedumbassery Crash: Licences of Three Bars That Served Suhail Suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387091/nedumbassery-crash-bars-licences-suspended"
published_at: "2026-10-14T20:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf99ee48a68_nedumbassery-crash-bars-licences-suspended.jpg"
keywords: ["KeralaExcise", "NedumbasseryCrash", "LiquorLicense", "UnderageDrinking", "ErnakulamBars"]
---

# നിയമം കാറ്റിൽപ്പറത്തി മദ്യവിൽപ്പന, നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിന് മദ്യം നൽകിയ മൂന്ന് പ്രമുഖ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

> **Lead Summary:** **കൊച്ചി: **നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി സുഹൈൽ സജീവിന് മദ്യം നൽകിയ എറണാകുളം ജില്ലയിലെ മൂന്ന് പ്രമുഖ ബാറുകളുടെ ലൈസൻസ് എക്സൈസ് ഡിപ്പാർട്ട്മെന്റ് സസ്പെൻഡ് ചെയ്തു. വൈറ്റില ദയ, പാലാരിവട്ടം മൺസൂൺ എംപ്രസ്, നെടുമ്പാശ്ശേരി കോർട്ട് യാർഡ് ബൈ മാരിയറ്റ് എന്നീ ബാറുകൾക്കെതിരെയാണ് അന്വേഷണവിധേയമായി കടുത്ത നടപടി സ്വീകരിച്ചത്. ഇത് സംബന്ധിച്ച് എക്സൈസ് കമ്മീഷണറുടെ തുടർന്നുള്ള ഉത്തരവുകൾ ഉടൻ തന്നെ പുറത്തിറങ്ങും. സസ്പെൻഡ് ചെയ്ത മൂന്ന് ബാറുകളിലും 19-കാരനായ പ്രതി സുഹൈൽ എത്തിയതും മദ്യപിച്ചതും എക്സൈസ് സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അവിടുത്തെ സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ മദ്യപിക്കുന്നത് വളരെ വ്യക്തമാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

## Article Content

**കൊച്ചി: **നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി സുഹൈൽ സജീവിന് മദ്യം നൽകിയ എറണാകുളം ജില്ലയിലെ മൂന്ന് പ്രമുഖ ബാറുകളുടെ ലൈസൻസ് എക്സൈസ് ഡിപ്പാർട്ട്മെന്റ് സസ്പെൻഡ് ചെയ്തു. വൈറ്റില ദയ, പാലാരിവട്ടം മൺസൂൺ എംപ്രസ്, നെടുമ്പാശ്ശേരി കോർട്ട് യാർഡ് ബൈ മാരിയറ്റ് എന്നീ ബാറുകൾക്കെതിരെയാണ് അന്വേഷണവിധേയമായി കടുത്ത നടപടി സ്വീകരിച്ചത്. ഇത് സംബന്ധിച്ച് എക്സൈസ് കമ്മീഷണറുടെ തുടർന്നുള്ള ഉത്തരവുകൾ ഉടൻ തന്നെ പുറത്തിറങ്ങും. സസ്പെൻഡ് ചെയ്ത മൂന്ന് ബാറുകളിലും 19-കാരനായ പ്രതി സുഹൈൽ എത്തിയതും മദ്യപിച്ചതും എക്സൈസ് സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അവിടുത്തെ സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ മദ്യപിക്കുന്നത് വളരെ വ്യക്തമാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

കേരള അബ്കാരി നിയമപ്രകാരം മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണ്. പ്രായപൂർത്തിയാകാത്ത 19-കാരന് നിയമവിരുദ്ധമായി മദ്യം വിളമ്പിയതിനാണ് ബാറുകൾക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. കൂടാതെ പ്രായപൂർത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിന് പ്രതി സുഹൈൽ സജീവിനെതിരെയും എക്സൈസ് പ്രത്യേകം കേസെടുത്തിട്ടുണ്ട്. രണ്ടു വർഷം തടവും 5,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെയും പൊലീസിന്റെയും സംയുക്ത തീരുമാനം.

ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വൻ മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച അതിവേഗ മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അതിശക്തമായി ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിക്കുകയായിരുന്നു. ഗൾഫിൽ നിന്നെത്തുന്ന സുഹൃത്തിനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് സുഹൈൽ നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെട്ടത്. വിമാനം എത്താൻ സമയം വൈകുമെന്നതിനാൽ ഇയാൾ നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയിലുടനീളം മൂന്ന് ബാറുകളിൽ കയറി വീണ്ടും മദ്യപിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

**English Summary:**

The Kerala Excise Department has suspended the licences of three prominent bars in Ernakulam for allegedly serving alcohol to 19-year-old Suhail Sajeev, the accused in the Nedumbassery crash that killed three people. CCTV footage reportedly confirmed that he consumed alcohol at the bars, and a separate case has been registered against him for underage drinking.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387091/nedumbassery-crash-bars-licences-suspended)