---
title: "'ഇന്ദിരാഗാന്ധി'യില്ല പകരം 'പ്രധാനമന്ത്രി'; സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റി കേന്ദ്രം"
english_title: "‘Pradhan Mantri’ Prefix to Replace Indira Gandhi’s Name in Pension Schemes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387077/indira-gandhi-name-removed-pension-schemes-renamed"
published_at: "2026-10-14T19:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf860fc2bdb_indira-gandhi-name-removed-pension-schemes-renamed.jpg"
keywords: ["SocialSecurity", "PensionScheme", "UnionCabinet", "IndiraGandhi", "PradhanMantri"]
---

# 'ഇന്ദിരാഗാന്ധി'യില്ല പകരം 'പ്രധാനമന്ത്രി'; സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റി കേന്ദ്രം

> **Lead Summary:** **ദില്ലി: ** മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന പ്രധാനപ്പെട്ട നാല് സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ദിരാഗാന്ധിയുടെ പേരിന് പകരം 'പ്രധാനമന്ത്രി' (പി.എം) എന്ന പേര് ചേർത്തായിരിക്കും ഇനി മുതൽ ഈ പദ്ധതികൾ അറിയപ്പെടുക. ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി, വയോജന പെൻഷൻ പദ്ധതി, വിധവ പെൻഷൻ പദ്ധതി എന്നിവയാണ് പുതിയ തീരുമാനപ്രകാരം പുനർനാമകരണം ചെയ്യുന്നത്.

## Article Content

**ദില്ലി: ** മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന പ്രധാനപ്പെട്ട നാല് സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ദിരാഗാന്ധിയുടെ പേരിന് പകരം 'പ്രധാനമന്ത്രി' (പി.എം) എന്ന പേര് ചേർത്തായിരിക്കും ഇനി മുതൽ ഈ പദ്ധതികൾ അറിയപ്പെടുക. ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി, വയോജന പെൻഷൻ പദ്ധതി, വിധവ പെൻഷൻ പദ്ധതി എന്നിവയാണ് പുതിയ തീരുമാനപ്രകാരം പുനർനാമകരണം ചെയ്യുന്നത്.

സാമൂഹ്യ സുരക്ഷാ പദ്ധതികൾ അടുത്ത അഞ്ചു കൊല്ലത്തേക്ക് കൂടി തുടരാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. ഇതിനായി മൊത്തം 53,000 കോടി രൂപയാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. പദ്ധതികളുടെ പേരുമാറ്റത്തിനൊപ്പം ഭിന്നശേഷി പെൻഷൻ പദ്ധതിക്കുള്ള മാനദണ്ഡങ്ങളിലും നിർണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

നിലവിൽ 80 ശതമാനത്തോളം വൈകല്യമുള്ളവർക്ക് മാത്രമായിരുന്നു പെൻഷൻ ലഭിച്ചിരുന്നത്. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇനി മുതൽ 40% വൈകല്യമുള്ളവർക്കും പെൻഷന് അർഹതയുണ്ടായിരിക്കും. കൂടാതെ, ഭിന്നശേഷിയുള്ള കുട്ടികൾക്ക് ജനിക്കുന്നത് മുതൽ തന്നെ ഈ പെൻഷൻ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്.

**English Summary:**

The central government has decided to rename four major social security pension schemes that earlier carried Indira Gandhi’s name, replacing it with the prefix ‘Pradhan Mantri’ (PM). The Union Cabinet has also extended the schemes for five more years with an allocation of Rs 53,000 crore and relaxed disability eligibility norms from 80% to 40%.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387077/indira-gandhi-name-removed-pension-schemes-renamed)