---
title: "ഭക്തർക്ക് ആശ്വാസം; ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പുതിയ പ്ലാന്റിൽ റെക്കോർഡ് ഉത്പാദനം"
english_title: "Sabarimala Aravana Production Restarts; New Plant Hits Record Output"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387068/sabarimala-aravana-production-restarts"
published_at: "2026-10-14T17:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf6c0806eb6_sabarimala-aravana-production-restarts.jpg"
keywords: ["Sabarimala", "Aravana", "DevaswomBoard", "PilgrimageSeason", "KeralaNews"]
---

# ഭക്തർക്ക് ആശ്വാസം; ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പുതിയ പ്ലാന്റിൽ റെക്കോർഡ് ഉത്പാദനം

> **Lead Summary:** **പത്തനംതിട്ട: ** ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ ഒരു മാസമായി പ്ലാന്റ് അടച്ചിട്ട് നവീകരണ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ മുതലാണ് നിർമ്മാണം വീണ്ടും ആരംഭിച്ചത്.

## Article Content

**പത്തനംതിട്ട: ** ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ ഒരു മാസമായി പ്ലാന്റ് അടച്ചിട്ട് നവീകരണ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ മുതലാണ് നിർമ്മാണം വീണ്ടും ആരംഭിച്ചത്.

നിലവിൽ പ്രതിദിനം ഒന്നര ലക്ഷം ടിൻ അരവണയാണ് ഉത്പാദിപ്പിക്കുന്നത്. ഒക്ടോബർ 20ന് ശേഷം പ്ലാന്റ് പൂർണ ഉത്പാദന ശേഷി കൈവരിക്കും. അപ്പോൾ പ്രതിദിനം 3.25 ലക്ഷം മുതൽ 3.65 ലക്ഷം വരെ ടിൻ അരവണ ഉത്പാദിപ്പിക്കാൻ കഴിയും. പ്ലാന്റിന്റെ ശേഷി വർദ്ധിക്കുന്നതോടെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്ക് ആവശ്യാനുസരണം അരവണ വിതരണം ചെയ്യാൻ കഴിയുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഒരു മാസത്തോളം പ്ലാന്റ് അടച്ചിട്ടത് മൂലം അരവണയ്ക്ക് ക്ഷാമം ഉണ്ടായത് നേരത്തെ വിവാദമായിരുന്നു.

Aravana production at Sabarimala has resumed after a month-long shutdown for renovation and capacity expansion. The Devaswom Board said the upgraded plant will reach full production after October 20, ensuring better supply during the Mandala-Makaravilakku pilgrimage season.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387068/sabarimala-aravana-production-restarts)