---
title: "നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച പെൺകുട്ടികളെ അപകീർത്തിപ്പെടുത്തി; കെ.പി. ശശികലക്കെതിരെ പരാതി നൽകി സിപിഐ നേതാവ്"
english_title: "Complaint Filed Against K.P. Shashikala for Defaming Girls Killed in Nedumbassery Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387066/nedumbassery-accident-defamation-complaint"
published_at: "2026-10-14T17:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf689c3f1dc_nedumbassery-accident-defamation-complaint.jpg"
keywords: ["KeralaNews", "CPI", "Nedumbassery", "DefamationCase", "SocialMedia"]
---

# നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച പെൺകുട്ടികളെ അപകീർത്തിപ്പെടുത്തി; കെ.പി. ശശികലക്കെതിരെ പരാതി നൽകി സിപിഐ നേതാവ്

> **Lead Summary:** **കൊച്ചി: **നെടുമ്പാശ്ശേരിയിൽ അതിവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മരിച്ച പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി. ആലുവയിലെ സിപിഐ നേതാവ് ഷിഹാബ് പറേലിയാണ് കെ.പി. ശശികലയ്ക്കെതിരെ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി സമർപ്പിച്ചത്.

## Article Content

**കൊച്ചി: **നെടുമ്പാശ്ശേരിയിൽ അതിവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മരിച്ച പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി. ആലുവയിലെ സിപിഐ നേതാവ് ഷിഹാബ് പറേലിയാണ് കെ.പി. ശശികലയ്ക്കെതിരെ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി സമർപ്പിച്ചത്.

അപകടത്തിൽ ദാരുണമായി മരണപ്പെട്ട ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് കെ.പി. ശശികല നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ ശശികല തങ്ങളെ ഫോണിൽ വിളിച്ച് സംസാരിച്ചതായും ഗോപികയുടെ കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. മരിച്ച പെൺകുട്ടികളെ കെ.പി. ശശികല നിരന്തരം അധിക്ഷേപിക്കുന്നതിനെതിരെ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിലുണ്ടായ ദാരുണമായ അപകടത്തെ വർഗീയവൽക്കരിക്കാനും പെൺകുട്ടികളുടെ സ്വഭാവഹത്യ നടത്താനുമാണ് ശശികല ശ്രമിക്കുന്നതെന്ന് ഗോപികയുടെ അച്ഛൻ പ്രദീപ് കുമാർ, അമ്മ സജിത, പിതൃസഹോദരൻ എം.ആർ. അനിൽകുമാർ എന്നിവർ ആരോപിച്ചിരുന്നു. ഇത്തരത്തിൽ മരിച്ച പെൺകുട്ടികൾക്കെതിരെ സോഷ്യൽ മീഡിയ വഴി അപകീർത്തികരവും വിദ്വേഷജനകവുമായ പ്രചാരണം നടത്തിയ പശ്ചാത്തലത്തിലാണ് ഇപ്പോൾ ശശികലയ്ക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

A CPI leader from Aluva has filed a complaint against Hindu Aikya Vedi leader K.P. Shashikala at the Nedumbassery police station. The complaint alleges that she defamed the girls who died in the Nedumbassery car accident through social media and made derogatory remarks against the bereaved family.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387066/nedumbassery-accident-defamation-complaint)