---
title: "കൊലപാതകം? ഇടുക്കിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി"
english_title: "Burnt Body Found in Idukki; Police Probe Possible Murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387062/idukki-burnt-body-found-police-probe"
published_at: "2026-10-14T16:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf64aa77831_idukki-burnt-body-found-police-probe.jpg"
keywords: ["IdukkiNews", "KeralaPolice", "BurntBody", "ForensicInvestigation", "MissingPersons"]
---

# കൊലപാതകം? ഇടുക്കിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

> **Lead Summary:** **ഇടുക്കി: **പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ചെക്ക് പോസ്റ്റിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. വിവരമറിഞ്ഞ് കരിമണൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

## Article Content

**ഇടുക്കി: **പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ചെക്ക് പോസ്റ്റിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. വിവരമറിഞ്ഞ് കരിമണൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി ഇവിടെ കൊണ്ടുവന്ന് കത്തിച്ചതാണോ, അതോ ആത്മഹത്യയാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.സമീപ ദിവസങ്ങളിൽ മേഖലയിൽ നിന്നോ സമീപ സ്റ്റേഷൻ പരിധികളിൽ നിന്നോ കാണാതായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

A burnt body was found near the Pambla Dam check post area in Idukki, prompting a police investigation. Officials suspect the remains are those of a woman and are examining whether it was a murder, suicide, or an attempt to destroy evidence.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387062/idukki-burnt-body-found-police-probe)