---
title: "നെടുമ്പാശ്ശേരി വാഹനാപകടം: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു"
english_title: "Nedumbassery Crash: Accused Remanded to Police Custody in Three Deaths Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387061/nedumbassery-crash-police-custody-three-deaths"
published_at: "2026-10-14T16:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf5fd027b71_nedumbassery-crash-police-custody-three-deaths.jpg"
keywords: ["NedumbasseryCrash", "PoliceCustody", "RoadAccident", "KeralaNews", "DrunkDriving"]
---

# നെടുമ്പാശ്ശേരി വാഹനാപകടം: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

> **Lead Summary:** **നെടുമ്പാശ്ശേരി: (https**://truevisionnews.com/) മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് അഞ്ചു മണി വരെയാണ് മുഖ്യപ്രതി ഉൾപ്പെടെയുള്ള നാല് പ്രതികളെയും കസ്റ്റഡിയിൽ അനുവദിച്ച് കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

## Article Content

**നെടുമ്പാശ്ശേരി: (https**://truevisionnews.com/) മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് അഞ്ചു മണി വരെയാണ് മുഖ്യപ്രതി ഉൾപ്പെടെയുള്ള നാല് പ്രതികളെയും കസ്റ്റഡിയിൽ അനുവദിച്ച് കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

പ്രധാനപ്രതി സുഹൈലിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങണമെന്ന് കാണിച്ച് പൊലീസ് നൽകിയ അപേക്ഷയാണ് കോടതി ശരിവെച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. പ്രതികൾ സഞ്ചരിച്ചിരുന്ന അതിവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക, കർണാടക സ്വദേശി ഇജാസ് എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്. ആലപ്പുഴ സ്വദേശിയായ സുഹൈൽ സജീവ് കടുത്ത മദ്യലഹരിയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

> അപകടത്തിന് പിന്നാലെ പ്രതികൾ നാട്ടുകാരോട് തട്ടിക്കയറിയതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. "എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ വാപ്പ നോക്കിക്കോളും" എന്ന തരത്തിലുള്ള സുഹൈലിന്റെ ധിക്കാരപരമായ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിലും വലിയ തോതിൽ ചർച്ചയായിരുന്നു. സംഭവത്തിൽ പ്രതിക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. കൂടാതെ, അപകടത്തിന് തൊട്ടുമുമ്പ് പ്രതിക്ക് മദ്യം വിളമ്പിയ ബാറിനെതിരെയും എക്സൈസ് വകുപ്പും പൊലീസും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Police have taken the accused in the Nedumbassery road accident into custody until 5 p.m. tomorrow for detailed questioning and evidence collection. The crash, allegedly caused by a speeding mini Cooper driven under the influence of alcohol, killed three people and triggered public outrage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387061/nedumbassery-crash-police-custody-three-deaths)