---
title: "പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു"
english_title: "Padma Shri Awardee Cheruvayal Raman Passes Away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387060/padma-shri-cheruvayal-raman-passes-away"
published_at: "2026-10-14T16:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf5de74d599_padma-shri-cheruvayal-raman-passes-away.jpg"
keywords: ["PadmaShri", "CheruvayalRaman", "TraditionalFarming", "RiceConservation", "KeralaNews"]
---

# പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

> **Lead Summary:** **വയനാട്: **പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. പാരമ്പര്യ നെൽവിത്തുകളുടെയും നാടൻ കൃഷിരീതികളുടെയും കാവലാളായി കേരളത്തിനകത്തും പുറത്തും ഒരുപോലെ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

## Article Content

**വയനാട്: **പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. പാരമ്പര്യ നെൽവിത്തുകളുടെയും നാടൻ കൃഷിരീതികളുടെയും കാവലാളായി കേരളത്തിനകത്തും പുറത്തും ഒരുപോലെ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

പാരമ്പര്യ കൃഷിയുടെ പ്രാധാന്യം സമൂഹത്തിന് പകർന്നുനൽകിയ അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങളെ മാനിച്ച് 2023-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. വയനാട്ടിലെ ആദിവാസി സമൂഹത്തിൽ നിന്നും പരമ്പരാഗത കൃഷിരീതികളിൽ നിന്നും അനേകം വിത്തിനങ്ങളെ സംരക്ഷിച്ചുപോന്ന ചെറുവയൽ രാമന്റെ വിയോഗം കാർഷിക ലോകത്തിനും കേരളത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Cheruvayal Raman, the Padma Shri awardee and guardian of traditional paddy cultivation, has died at the age of 74. Widely known for preserving indigenous rice seeds and farming practices, his death is a major loss to Kerala’s agricultural community.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387060/padma-shri-cheruvayal-raman-passes-away)