---
title: "നടുറോഡിൽ അഴിഞ്ഞാട്ടം! ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിർത്തി ആക്രമിച്ചു; കുപ്രസിദ്ധ കുറ്റവാളി പിടിയിൽ"
english_title: "Notorious Criminal Held for Attacking Family on the Road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387047/notorious-criminal-attacks-family-road-arrested"
published_at: "2026-10-14T15:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf4dee6d652_notorious-criminal-attacks-family-road-arrested.jpg"
keywords: ["MalappuramCrime", "TirurPolice", "RoadAttack", "AssaultCase", "KeralaCrime"]
---

# നടുറോഡിൽ അഴിഞ്ഞാട്ടം! ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിർത്തി ആക്രമിച്ചു; കുപ്രസിദ്ധ കുറ്റവാളി പിടിയിൽ

> **Lead Summary:** **മലപ്പുറം: **ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ള കുടുംബത്തെ വഴിയിൽ തടഞ്ഞ് ആക്രമിക്കുകയും സംഭവം തടയാൻ എത്തിയ ആളെ മർദ്ദിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഏഴൂർ സ്വദേശി പൊട്ടച്ചോലപ്പടി അജിത്ത് ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്. തിരൂർ വിഷുപ്പാടത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.

## Article Content

**മലപ്പുറം: **ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ള കുടുംബത്തെ വഴിയിൽ തടഞ്ഞ് ആക്രമിക്കുകയും സംഭവം തടയാൻ എത്തിയ ആളെ മർദ്ദിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഏഴൂർ സ്വദേശി പൊട്ടച്ചോലപ്പടി അജിത്ത് ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്. തിരൂർ വിഷുപ്പാടത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ പ്രതി ആക്രമിച്ചതായാണ് പരാതി. ആക്രമണം തടയാൻ ശ്രമിച്ചയാളെ ഇയാൾ മാരകമായി മർദ്ദിച്ചതായും ബൈക്ക് തകർത്തതായും പൊലീസ് പറഞ്ഞു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

ഇയാളുടെ പേരിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ പെരുമാറ്റം പ്രദേശത്ത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ അവരുടെ മുന്നിലേക്ക് ചാടിവീണ് തടസ്സമുണ്ടാക്കുകയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ലഹരിക്ക് അടിമയായ പ്രതി ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാറുണ്ടെന്നും നാട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

പൊതുസ്ഥലങ്ങളിൽ യാത്രക്കാരെ തടഞ്ഞുനിർത്തി ആക്രമിക്കുന്ന സംഭവങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.തിരൂർ ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ അനുഷ, പി. മിഥുൻ, നസീർ തിരൂർക്കാട്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശശി, സിവിൽ പൊലീസ് ഓഫീസർമാരായ ആഷിഷ്, ടോണി, അനന്തു, ദിൽജിത്ത്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തിരൂർ സബ് ജയിലിലേക്ക് മാറ്റി.

A man was arrested by Tirur police after allegedly stopping and assaulting a family, including a woman, who were travelling on a bike in Malappuram. He is also accused of assaulting a bystander who tried to intervene and damaging the bike. Locals say the accused has multiple assault cases and has been causing repeated disturbances in the area.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387047/notorious-criminal-attacks-family-road-arrested)