---
title: "ഉത്സവത്തിനിടെ ബിജെപി പ്രവർത്തകർ അക്രമിച്ചതായി യുവതിയുടെ പരാതി;  പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉൾപ്പെടെ ആറ്  പേർക്കെതിരെ കേസ്"
english_title: "Woman alleges BJP workers attacked her during festival; case filed against six"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387044/bjp-workers-attack-festival-complaint-case"
published_at: "2026-10-14T14:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf4bd4adfa0_bjp-workers-attack-festival-complaint-case.jpg"
keywords: ["BJPWorkers", "PalakkadIncident", "PoliceCase", "FestivalAttack", "KeralaNews"]
---

# ഉത്സവത്തിനിടെ ബിജെപി പ്രവർത്തകർ അക്രമിച്ചതായി യുവതിയുടെ പരാതി;  പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉൾപ്പെടെ ആറ്  പേർക്കെതിരെ കേസ്

> **Lead Summary:** പാലക്കാട്: ഉത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പരാതിയുമായി യുവതി രംഗത്ത്. പാലക്കാട് ആലത്തൂര്‍ തരൂര്‍ സ്വദേശിനിയാണ് പോലീസിൽ പരാതി നൽകിയത്. തരൂര്‍ പഴമ്പാലക്കോട് ഭജന മഹോത്സവത്തിനിടയാണ് പരാതിക്കാരിയെയും ഇവരുടെ അമ്മാവനെയും പരിപാടിയുടെ സംഘാടകരായ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

## Article Content

പാലക്കാട്: ഉത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പരാതിയുമായി യുവതി രംഗത്ത്. പാലക്കാട് ആലത്തൂര്‍ തരൂര്‍ സ്വദേശിനിയാണ് പോലീസിൽ പരാതി നൽകിയത്. തരൂര്‍ പഴമ്പാലക്കോട് ഭജന മഹോത്സവത്തിനിടയാണ് പരാതിക്കാരിയെയും ഇവരുടെ അമ്മാവനെയും പരിപാടിയുടെ സംഘാടകരായ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

അമ്മാവനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് തനിക്ക് നേരെയും മര്‍ദ്ദനമുണ്ടായതെന്ന് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 11-ാം തീയതിയായിരുന്നു സംഭവം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപി നേതാവും തരൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ള ആറ് പേർക്കെതിരെ ആലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

A woman from Tharoor in Palakkad has complained that BJP workers attacked her and her uncle during a bhajana festival at Pazhambalakkod. Based on her complaint, Alathur police have registered a case against six people, including BJP leader and Tharoor panchayat general secretary Krishnakumar, and begun an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387044/bjp-workers-attack-festival-complaint-case)