---
title: "സിഗ്നൽ കെടുതിയിൽ അപകടം; പന്നിത്തടത്ത് നിയന്ത്രണം വിട്ട മീൻ ലോറി കാറിലിടിച്ചു; പിന്നാലെ കാർ കടയിലേക്ക് പാഞ്ഞുകയറി, ഏഴ് പേർക്ക് പരിക്ക്"
english_title: "Seven Injured in Lorry-Car Collision at Pannithadam Junction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387041/pannithadam-junction-lorry-car-collision-seven-injured-"
published_at: "2026-10-14T14:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf45324c7e7_pannithadam-junction-lorry-car-collision-seven-injured-.jpg"
keywords: ["KeralaAccident", "RoadSafety", "TrafficCollision", "Kunnamkulam", "Pannithadam"]
---

# സിഗ്നൽ കെടുതിയിൽ അപകടം; പന്നിത്തടത്ത് നിയന്ത്രണം വിട്ട മീൻ ലോറി കാറിലിടിച്ചു; പിന്നാലെ കാർ കടയിലേക്ക് പാഞ്ഞുകയറി, ഏഴ് പേർക്ക് പരിക്ക്

> **Lead Summary:** **പന്നിത്തടം: **പന്നിത്തടം ജങ്ഷനിൽ മീൻ കയറ്റി വന്ന ലോറി കാറിലിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്തിരുന്ന മലപ്പുറം തിരൂർ സ്വദേശികളായ ആദിൽ ഫവാസ് , റിഫാൻ , സിനാൻ , മുഹ്സിൻ , ബിഷർ എന്നിവർക്കും ലോറി ഡ്രൈവർ വൈപ്പിൻ ചെറായി സ്വദേശി ഇക്ബാലിനും സഹായി വൈപ്പിൻ സ്വദേശി ഷംസുവിനുമാണ് പരിക്കേറ്റത്.

## Article Content

**പന്നിത്തടം: **പന്നിത്തടം ജങ്ഷനിൽ മീൻ കയറ്റി വന്ന ലോറി കാറിലിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്തിരുന്ന മലപ്പുറം തിരൂർ സ്വദേശികളായ ആദിൽ ഫവാസ് , റിഫാൻ , സിനാൻ , മുഹ്സിൻ , ബിഷർ എന്നിവർക്കും ലോറി ഡ്രൈവർ വൈപ്പിൻ ചെറായി സ്വദേശി ഇക്ബാലിനും സഹായി വൈപ്പിൻ സ്വദേശി ഷംസുവിനുമാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രി 11.20 ഓടെയായിരുന്നു അപകടം. കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാന പാതയും അക്കിക്കാവ്-കേച്ചേരി ബൈപാസ് റോഡും കൂടിച്ചേരുന്ന സെന്ററാണ് പന്നിത്തടം .വൈപ്പിനിൽ നിന്ന് മത്സ്യവുമായി കുന്നംകുളം വഴി ചെറുതുരുത്തിക്ക് പോവുകയായിരുന്ന ലോറി എറണാകുളത്ത് നിന്ന് ബൈപാസ് റോഡ് വഴി മലപ്പുറത്തേക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വടക്കാഞ്ചേരി ഭാഗത്തെ റോഡരികിലെ വൈദ്യുത പോസ്റ്റ് തകർത്ത് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറിയ കാർ പൂർണമായി തകർന്നു. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. പലരുടെയും പരിക്ക് ഗുരുതരമാണ്.അപകടത്തിൽ ലോറിയുടെ മുൻവശവും തകർന്നിട്ടുണ്ട്.

ലോറിയിലുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഇടിയിൽ വ്യാപാര സ്ഥാപനം പൂർണമായി തകർന്നു. കേബിൾ നെറ്റ്‌വർക്കിന്റെ ഫൈബർ കേബിളുകളും വൈദ്യുതി കമ്പികളും പൊട്ടിയിട്ടുണ്ട്.ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.അപകട സമയത്ത് സിഗ്നൽ ലൈറ്റ് പ്രവർത്തിച്ചിരുന്നില്ല. രാത്രി 10 മുതൽ രാവിലെ 6 വരെ സിഗ്നൽ പ്രവർത്തിക്കാറില്ലെന്നാണ് വിവരം.

സിഗ്നൽ ലൈറ്റുകൾ മുഴുവൻ സമയവും പ്രവർത്തിപ്പിക്കണമെന്നും സെന്ററിന് മുമ്പ് നാല് ഭാഗത്തുമുള്ള റോഡുകളിൽ സ്പീഡ് ബ്രേക്കറുകളും ഹമ്പുകളും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും പൊതുപ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും സംഘടനകളും നിരന്തരം ബന്ധപ്പെട്ട വകുപ്പുകൾക്ക് നിവേദനങ്ങളും പരാതികളും നൽകുന്നുണ്ടെങ്കിലും അധികൃതർ പരിഗണിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

A lorry carrying fish collided with a car at Pannithadam Junction late Monday night, injuring seven people. The car was badly damaged after crashing into a power pole and a shop, while locals rescued the occupants and residents blamed speeding and an inactive signal light.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387041/pannithadam-junction-lorry-car-collision-seven-injured-)