സെക്‌സും നാം കഴിക്കുന്ന ഭക്ഷണവും തമ്മിലുള്ള ബന്ധമുണ്ടോ..? അറിയാം

സെക്‌സും നാം കഴിക്കുന്ന ഭക്ഷണവും തമ്മിലുള്ള ബന്ധമുണ്ടോ..? അറിയാം
Apr 21, 2022 11:14 PM | By Vyshnavy Rajan

രോഗ്യകരമായ ലൈംഗികജീവിതം ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ സ്വാധീനിക്കുന്ന ഘടകമാണ്. നേരെ തിരിച്ച് ആരോഗ്യാവസ്ഥ ലൈംഗികജീവിതത്തെയും സ്വാധീനിക്കുന്നുണ്ട്.

ജീവിതരീതി, പ്രധാനമായും ഡയറ്റ് ലൈംഗികതയെ നല്ലരീതിയില്‍ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ പൊതുവിലുള്ള ആരോഗ്യാവസ്ഥയെ നിര്‍ണയിക്കുന്നതിലും ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ലെന്ന് അറിയാമല്ലോ. മികച്ച ഡയറ്റ് ഹൃദയത്തിന്റെ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നുണ്ട്.

ഹൃദയം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുപോകേണ്ടതും ലൈംഗികജീവിതത്തില്‍ പ്രധാനമാണ്. കാരണം രക്തയോട്ടം സുഗമമായി നടക്കുമ്പോഴാണ് നമുക്ക് ഊര്‍ജ്ജം ലഭിക്കുന്നത്. ഇതിന് ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസം കൂടാതെ നല്ലരീതിയല്‍ നടക്കേണ്ടതുണ്ട്.

അതുകൊണ്ട് തന്നെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരിലും രക്തസമ്മര്‍ദ്ദമുള്ളവരിലുമെല്ലാം ലൈംഗിക അസംതൃപ്തി കാണാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഒരു പരിധി വരെ പരിഹരിക്കുന്നതിന് ഭക്ഷണം സഹായകമാണ്.

ലൈംഗിക ഉത്തേജനത്തിനും, ഉന്മേഷത്തിനുമെല്ലാം നല്ല ഭക്ഷണം നിര്‍ബന്ധമാണ്. പുരുഷന്മാരില്‍ ഏറ്റവുമധികം കാണപ്പെടുന്ന ലൈംഗികപ്രശ്‌നം ഉദ്ദാരണക്കുറവാണ്. ഇതും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് വരാറുണ്ട്.

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുവാന്‍ സാധിക്കും. സാല്‍മണ്‍ മത്സ്യം ഇതിനുദാഹരണമാണ്. റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയ്ക്ക് പകരം വയ്ക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് സാല്‍മണ്‍.

വാള്‍നട്ട്‌സ്, ചിയ സീഡ്‌സ് ( കറുത്ത കസകസ), സോയ എല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.

ആദ്യമേ സൂചിപ്പിച്ചത് പോലെ ലൈംഗികതയില്‍ ഉന്മേഷത്തോടെ വ്യക്തികള്‍ക്ക് എത്ര സമയം ചെലവിടാമെന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. സപുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഉന്മേഷക്കുറവ് കൂടുതലായി കാണപ്പെടുന്നത്. ഇതും ഡയറ്റ് ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്‌.

ഉന്മേഷം വര്‍ധിപ്പിക്കാന്‍ സഹായകമായ തരം ഭക്ഷണ-പാനീയങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താം. അതുപോലെ കഫീന്‍, മദ്യം തുടങ്ങിയവയെല്ലാം പരമാവധി അകറ്റിനിര്‍ത്താം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കാര്യമായിത്തന്നെ കഴിക്കേണ്ടതുണ്ട്.

ലൈംഗികജീവിതമെന്നത് കേവലം താല്‍ക്കാലികമായ ആഹ്ലാദമെന്ന നിലയ്ക്ക് മാത്രമല്ല കാണേണ്ടത്. അതിന് ആകെ ആരോഗ്യവുമായും ആയുര്‍ദൈര്‍ഘ്യവുമായി പോലും ബന്ധമുള്ളതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

'ജേണല്‍ ഓഫ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ ബിഹേവിയേഴ്‌സ്' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനപ്രകാരം ലൈംഗികജീവിതം കൂടുതല്‍ ആസ്വദിക്കുന്നവരിലും, രതിമൂര്‍ച്ഛ കൂടുതലായി അനുഭവിക്കുന്നവരിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കുറവായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്. ഹൃദ്രോഗങ്ങളെ തുടര്‍ന്നുള്ള മരണവും ഇത്തരക്കാരില്‍ കുറവാണെന്ന് പഠനങ്ങള്‍ അവകാശപ്പെടുന്നു.

Is there a connection between sex and the food we eat? I know

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories