---
title: "'ചേച്ചി ജർമ്മനിയിലും യുകെയിലുമല്ലേ, മൂന്നു ലക്ഷം വാങ്ങും, ലീക്ക് ആകാതിരിക്കാന്‍ സമ്മതിക്കും'; കൊടുങ്ങല്ലൂരിലെ അസ്ലമിന്റെ ശബ്ദരേഖ പുറത്തുവിട്ട് പെൺകുട്ടിയുടെ കുടുംബം"
english_title: "Kodungallur Aslam Threat Audio Released; Family Alleges Extortion Plot"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387025/kodungallur-aslam-threat-audio-extortion-plot"
published_at: "2026-10-14T13:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf36fdc652f_kodungallur-aslam-threat-audio-extortion-plot.jpg"
keywords: ["Kodungallur", "ExtortionCase", "KeralaNews", "SuicideCase", "PoliceAllegation"]
---

# 'ചേച്ചി ജർമ്മനിയിലും യുകെയിലുമല്ലേ, മൂന്നു ലക്ഷം വാങ്ങും, ലീക്ക് ആകാതിരിക്കാന്‍ സമ്മതിക്കും'; കൊടുങ്ങല്ലൂരിലെ അസ്ലമിന്റെ ശബ്ദരേഖ പുറത്തുവിട്ട് പെൺകുട്ടിയുടെ കുടുംബം

> **Lead Summary:** **തൃശൂർ: **കൊടുങ്ങല്ലൂരിൽ ഏറിയാട് സ്വദേശിയായ പതിനെട്ടുകാരൻ മുഹമ്മദ് അസ്ലം ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ആസൂത്രണം നടത്തിയെന്നതിന്റെ ശബ്ദരേഖ പെൺകുട്ടിയുടെ കുടുംബം പുറത്തുവിട്ടു. അസ്ലം സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോ ആണ് പുറത്തുവന്നത്. കള്ളക്കേസിൽ കുടുക്കിയതിലും പൊലീസ് മർദ്ദനത്തിലുമാണ് മകൻ മരിച്ചതെന്നായിരുന്നു അസ്ലമിന്റെ പിതാവ് നൗഷാദിന്റെ ആരോപണം.

## Article Content

**തൃശൂർ: **കൊടുങ്ങല്ലൂരിൽ ഏറിയാട് സ്വദേശിയായ പതിനെട്ടുകാരൻ മുഹമ്മദ് അസ്ലം ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ആസൂത്രണം നടത്തിയെന്നതിന്റെ ശബ്ദരേഖ പെൺകുട്ടിയുടെ കുടുംബം പുറത്തുവിട്ടു. അസ്ലം സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോ ആണ് പുറത്തുവന്നത്. കള്ളക്കേസിൽ കുടുക്കിയതിലും പൊലീസ് മർദ്ദനത്തിലുമാണ് മകൻ മരിച്ചതെന്നായിരുന്നു അസ്ലമിന്റെ പിതാവ് നൗഷാദിന്റെ ആരോപണം.

> പെൺകുട്ടിയുടെ കയ്യിൽ നിന്നാണെങ്കിൽ മൂന്നെണ്ണം തന്നാൽ മതിയെന്നും എന്നാൽ അവളുടെ ചേച്ചിയിൽ നിന്നാണെങ്കിൽ പണമായിട്ടേ വാങ്ങുകയുള്ളൂവെന്നും അസ്ലം പറയുന്നതാണ് ഓഡിയോയിലുള്ളത്. "ചേച്ചിയുടെ കയ്യിൽ നിന്നാണെങ്കിൽ മൂന്നു ലക്ഷം രൂപ വാങ്ങിക്കും. അതിനുള്ള വകുപ്പ് പ്രൂഫ് സഹിതം ഉണ്ടാക്കും. ഞാൻ എന്റെ കയ്യിലുള്ളതെല്ലാം അയക്കും. അപ്പോൾ അവളുടെ ചേച്ചി ലീക്കാകാതിരിക്കാൻ സമ്മതിക്കും. അവളുടെ ചേച്ചി ജർമ്മനി, യു.കെ, കാനഡ എന്നിവിടങ്ങളിലെല്ലാം പോകുന്നതാണല്ലോ. അവളേക്കാളും കൂടുതൽ പൈസ ചേച്ചിയുടെ കയ്യിലുണ്ടാകും..." എന്നിങ്ങനെ നീളുന്നതാണ് പുറത്തുവന്ന ശബ്ദസന്ദേശം.

കഴിഞ്ഞ നാലുമാസമായി പെൺകുട്ടി അസ്ലത്തെ ഫോണിൽ ബ്ലോക്ക് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പെൺകുട്ടിയുടെ പരിചയക്കാരനായ സുഹൃത്തിന് അസ്ലം സന്ദേശങ്ങൾ അയച്ചത്. പെൺകുട്ടിയോട് ഫോൺ എടുക്കാൻ പറയണമെന്നും അല്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ വിദേശത്തുള്ള ചേച്ചിക്കും ഇയാൾ മെസ്സേജ് അയച്ചിരുന്നു. തുടർന്നാണ് പണവും സ്വർണ്ണവും കൈക്കലാക്കാനാണ് യുവാവിന്റെ ശ്രമമെന്ന് കുടുംബം തിരിച്ചറിഞ്ഞത്.

വീട്ടിലെ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് പെൺകുട്ടിയോട് ചോദിച്ചപ്പോഴാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്ത വിവരം അവൾ വെളിപ്പെടുത്തിയത്.തുടർന്ന് ഈ തെളിവുകളെല്ലാം ലഭിച്ചശേഷമാണ് കുടുംബം പൊലീസിനെ സമീപിച്ചത്. പരാതി നൽകിയ ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്താൻ യുവാവ് എത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, പൊലീസ് മർദ്ദനവും കള്ളക്കേസുമാണ് മകന്റെ മരണത്തിന് കാരെന്നാരോപിച്ച് അസ്ലമിന്റെ പിതാവ് നൗഷാദും രംഗത്തെത്തിയിരുന്നു.

**English Summary:**

The family of the girl involved in the Kodungallur Mohammed Aslam suicide case has released an audio clip they say shows him planning to blackmail them and extort money. The recording allegedly refers to demanding money from the girl’s sister abroad using private photos, while Aslam’s father continues to allege police harassment and a false case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387025/kodungallur-aslam-threat-audio-extortion-plot)