---
title: "കോഴിക്കോട് കല്ലാച്ചിയിൽ ലഹരിവേട്ട; രണ്ട് യുവാക്കൾ എംഡിഎംഎയുമായി നാദാപുരം പൊലീസിന്റെ പിടിയിൽ"
english_title: "MDMA Seizure in Kalachi, Kozhikode: Two Youths Held by Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387017/kozhikode-kalachi-mdma-seizure-two-youths-held"
published_at: "2026-10-14T13:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf348ba694f_kozhikode-kalachi-mdma-seizure-two-youths-held.jpg"
keywords: ["MDMASeizure", "KozhikodeCrime", "NadapuramPolice", "DrugBust", "KeralaNews"]
---

# കോഴിക്കോട് കല്ലാച്ചിയിൽ ലഹരിവേട്ട; രണ്ട് യുവാക്കൾ എംഡിഎംഎയുമായി നാദാപുരം പൊലീസിന്റെ പിടിയിൽ

> **Lead Summary:** **കോഴിക്കോട്: **നാദാപുരം കല്ലാച്ചിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിൽ. വളയം വളർപ്പങ്കണ്ടി അതുൽ കൃഷ്ണ , കൈവേലി തിനൂർ ഇടപ്പള്ളിച്ചിറയിൽ വിഷ്ണു വിനോദ് എന്നിവരെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. കല്ലാച്ചിയിലെ ഒരു ക്വാട്ടേഴ്സിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിവരുകയായിരുന്നു പ്രതികൾ.

## Article Content

**കോഴിക്കോട്: **നാദാപുരം കല്ലാച്ചിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിൽ. വളയം വളർപ്പങ്കണ്ടി അതുൽ കൃഷ്ണ , കൈവേലി തിനൂർ ഇടപ്പള്ളിച്ചിറയിൽ വിഷ്ണു വിനോദ് എന്നിവരെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. കല്ലാച്ചിയിലെ ഒരു ക്വാട്ടേഴ്സിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിവരുകയായിരുന്നു പ്രതികൾ.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്രതികളുടെ പക്കൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 4.48 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. മേഖലയിൽ മയക്കുമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

Two young men were arrested by Nadapuram police in Kalachi, Kozhikode, for allegedly selling MDMA from a rented room. Police seized 4.48 grams of the drug during a raid based on confidential information.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387017/kozhikode-kalachi-mdma-seizure-two-youths-held)