---
title: "നെടുമ്പാശ്ശേരി വാഹനാപകടം: '‘സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം, പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായത്' - പ്രതിപക്ഷ നേതാവ് പിണറായി വിജയൻ"
english_title: "Nedumbassery Crash: Pinarayi Vijayan Alleges Serious Police Lapses"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386996/nedumbassery-crash-police-lapses-pinarayi-vijayan"
published_at: "2026-10-14T12:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf250f9ef59_nedumbassery-crash-police-lapses.jpg"
keywords: ["KeralaNews", "Nedumbassery", "PoliceLapses", "RoadAccident", "PinarayiVijayan", "NedumbasseryCrash", "KeralaPolice", "FIRDelay"]
---

# നെടുമ്പാശ്ശേരി വാഹനാപകടം: '‘സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം, പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായത്' - പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം: **നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ വാഹനം ഇടിച്ചു മൂന്ന് പേർ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ ദാരുണ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായതെന്ന് അദ്ദേഹം നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു കൊണ്ട് ചൂണ്ടിക്കാണിച്ചു.

## Article Content

**തിരുവനന്തപുരം: **നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ വാഹനം ഇടിച്ചു മൂന്ന് പേർ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ ദാരുണ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായതെന്ന് അദ്ദേഹം നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു കൊണ്ട് ചൂണ്ടിക്കാണിച്ചു.

അപകട സ്ഥലത്തുവെച്ചുതന്നെ 'എന്റെ ബാപ്പ നോക്കിക്കോളും' എന്ന് പ്രതി പറഞ്ഞതായും, പ്രതി കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കിയതായും പിണറായി വിജയൻ പറഞ്ഞു. എന്നാൽ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ വലിയ കാലതാമസമുണ്ടായി. പ്രതി കസ്റ്റഡിയിലായിട്ടും രാവിലെ പത്തു മണിക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മെഡിക്കൽ പരിശോധന വൈകിയോ എന്ന് സംശയമുണ്ടെന്നും, പ്രാരംഭഘട്ടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ വകുപ്പുകൾ ചേർക്കാതിരുന്നതും എഫ്.ഐ.ആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താത്തതും വലിയ ദുരൂഹതയ്ക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിയെ രക്ഷിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമം നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടാതെ, 19 വയസ്സുള്ള പ്രതിയെ ഏത് സാഹചര്യത്തിലാണ് ജുവനൈൽ ഫോമിൽ അയച്ചതെന്നും അദ്ദേഹം നിയമസഭയിൽ ചോദ്യം ഉന്നയിച്ചു.

നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിലായിരുന്ന യുവാവ് അമിതവേഗതയിൽ ഓടിച്ച കാറിടിച്ചാണ് മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെ സംരക്ഷിക്കുന്ന തരത്തിലുള്ള പൊലീസ് ഇടപെടലുകൾ ഇതിനകം തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എഫ്.ഐ.ആർ തയ്യാറാക്കുന്നതിൽ ഉൾപ്പെടെ ഗുരുതരമായ ക്രമക്കേടുകൾ കാണിച്ച് പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് പ്രതിപക്ഷ നേതാവ് വിഷയം നിയമസഭയിൽ ഉന്നയിച്ചിരിക്കുന്നത്.

Opposition leader Pinarayi Vijayan accused the police of serious lapses in the Nedumbassery road accident that killed three people. He said there were delays in registering the FIR and arresting the accused, and raised concerns over the medical examination and the handling of the case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386996/nedumbassery-crash-police-lapses-pinarayi-vijayan)