---
title: "തിരുവനന്തപുരം ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ"
english_title: "Class 10 Student Found Dead at Home in Attingal, Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386985/attingal-class-10-student-found-dead"
published_at: "2026-10-14T11:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf1aa3c93b8_attingal-class-10-student-found-dead.jpg"
keywords: ["Thiruvananthapuram", "Attingal", "StudentDeath", "PoliceInvestigation", "KeralaNews"]
---

# തിരുവനന്തപുരം ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

> **Lead Summary:** **തിരുവനന്തപുരം: ** ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി പാർവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയിലം ചന്തയ്ക്ക് സമീപം താമസിക്കുന്ന ഷിമിയുടെയും ഷൈജുവിന്റെയും മകളാണ് ഗൗരി പാർവതി.

## Article Content

**തിരുവനന്തപുരം: ** ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി പാർവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയിലം ചന്തയ്ക്ക് സമീപം താമസിക്കുന്ന ഷിമിയുടെയും ഷൈജുവിന്റെയും മകളാണ് ഗൗരി പാർവതി.

ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. വീട്ടിൽ കുട്ടിയെ അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് അമ്മയും അയൽവാസികളും ചേർന്ന് ഉടൻ തന്നെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ അച്ഛൻ ഷൈജു രണ്ട് വർഷമായി വിദേശത്താണ് ജോലി ചെയ്യുന്നത്. അമ്മ ഷിമി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരിയായി ജോലി ചെയ്തുവരികയാണ്.

സംഭവത്തിൽ കുട്ടിയുടെ ഒരു ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തത വരുത്തുന്നതിനായി പൊലീസിന്റെ വിശദമായ അന്വേഷണം നിലവിൽ പുരോഗമിക്കുകയാണ്.

A Class 10 student, Gauri Parvathy, was found dead inside her home in Attingal, Thiruvananthapuram, on Tuesday evening. Despite being rushed to the hospital, she could not be saved, and police have registered an unnatural death case and begun an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386985/attingal-class-10-student-found-dead)