---
title: "വേഗം വിട്ടോളൂ, ഇന്ന് സ്വർണം വാങ്ങാൻ പറ്റിയ സമയം! നാല് ദിവസത്തിനിടെ പവന് കുറഞ്ഞത് 2,320 രൂപ"
english_title: "Gold Prices Drop Sharply in Kerala; Pavan Falls by ₹2,320 in Four Days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386966/kerala-gold-prices-drop-four-days"
published_at: "2026-10-14T10:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf09199495a_kerala-gold-prices-drop-four-days.jpg"
keywords: ["GoldPrice", "KeralaGoldRate", "GoldMarket", "InternationalGold", "PreciousMetals"]
---

# വേഗം വിട്ടോളൂ, ഇന്ന് സ്വർണം വാങ്ങാൻ പറ്റിയ സമയം! നാല് ദിവസത്തിനിടെ പവന് കുറഞ്ഞത് 2,320 രൂപ

> **Lead Summary:** **കൊച്ചി: ** സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,590 രൂപയിലെത്തി. പവൻ വിലയിൽ 760 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,08,720 രൂപയായി താഴ്ന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 2,320 രൂപയുടെയും ഗ്രാമിന് 290 രൂപയുടെയും കുറവാണ് ഉണ്ടായിട്ടുള്ളത്.

## Article Content

**കൊച്ചി: ** സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,590 രൂപയിലെത്തി. പവൻ വിലയിൽ 760 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,08,720 രൂപയായി താഴ്ന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 2,320 രൂപയുടെയും ഗ്രാമിന് 290 രൂപയുടെയും കുറവാണ് ഉണ്ടായിട്ടുള്ളത്.

അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,165 രൂപയിലെത്തി. എന്നാൽ വെള്ളിവിലയിൽ മാറ്റമൊന്നുമില്ലാതെ ഗ്രാമിന് 235 രൂപയായി തന്നെ തുടരുന്നു. യു.എസിന്റെ പണപ്പെരുപ്പക്കണക്കുകൾ ഇന്ന് വൈകിട്ട് പുറത്തുവരാനിരിക്കെ, രാജ്യാന്തര വിപണിയിൽ സ്വർണവില ചാഞ്ചാട്ടത്തിലാണ്.

ഒരു ഘട്ടത്തിൽ ഔൺസിന് 4,145.22 ഡോളർ വരെ താഴ്ന്ന രാജ്യാന്തരവില പിന്നീട് 4,169.12 ഡോളറിലേക്ക് ഉയർന്നു. ഇന്നലെ കേരളത്തിൽ വില നിശ്ചയിക്കുമ്പോൾ രാജ്യാന്തര വിപണിയിൽ ഔൺസിന് 4,180.85 ഡോളറായിരുന്നു വില. എന്നാൽ ഇന്ന് അത് 4,164.60 ഡോളറായി കുറഞ്ഞു. രാജ്യാന്തര വിപണിയിലുണ്ടായ ഈ വ്യത്യാസമാണ് കേരളത്തിൽ ഇന്ന് സ്വർണവില കുറയാൻ പ്രധാന കാരണമായത്.

Gold prices in Kerala fell sharply today, with the rate per gram down by ₹95 and a pavan down by ₹760. Over the past four days, the pavan price has dropped by ₹2,320, driven by fluctuations in international gold markets ahead of U.S. inflation data.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386966/kerala-gold-prices-drop-four-days)