---
title: "ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ വടകര സ്വദേശിനി മരിച്ച സംഭവം: ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു"
english_title: "Vadakara Woman Dies During Hysterectomy; Police Seal Medical Records"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386963/vadakara-woman-dies-hysterectomy-police-seal-records"
published_at: "2026-10-14T09:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf0284bf60d_vadakara-woman-dies-hysterectomy-police-seal-records.jpg"
keywords: ["MedicalNegligence", "Kozhikode", "PoliceProbe", "HospitalDeath", "Hysterectomy"]
---

# ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ വടകര സ്വദേശിനി മരിച്ച സംഭവം: ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു

> **Lead Summary:** **കോഴിക്കോട്: ** ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമായി മരണപ്പെട്ട രോഗിയുടെ ചികിത്സാ രേഖകൾ അന്വേഷണ സംഘം സീൽ ചെയ്തു.

## Article Content

**കോഴിക്കോട്: ** ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമായി മരണപ്പെട്ട രോഗിയുടെ ചികിത്സാ രേഖകൾ അന്വേഷണ സംഘം സീൽ ചെയ്തു.

വടകര സ്വദേശി തങ്കമണിയാണ് ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെ തുടർന്ന് മരണപ്പെട്ടത്. ഒക്ടോബർ 5-നാണ് തങ്കമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഒക്ടോബർ 8-ന് ശസ്ത്രക്രിയ പൂർത്തിയാക്കി വാർഡിലേക്ക് മാറ്റി. എന്നാൽ വാർഡിൽ വെച്ച് ഇവർക്ക് ശക്തമായ പനിയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് വൻകുടലിൽ മുറിവേറ്റതായി കണ്ടെത്തിയത്. ആദ്യ ശസ്ത്രക്രിയയ്ക്കിടെ വൻകുടലിൽ മുറിവുണ്ടായെന്നും ഇതാണ് ഗുരുതരമായ അണുബാധയ്ക്ക് കാരണമായതെന്നും കുടുംബം ആരോപിക്കുന്നു. തുടർന്ന് അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കേസിലെ പൊലീസ് അന്വേഷണ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് (DMO) കൈമാറും. തുടർന്ന് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ദ്ധ അഭിപ്രായം തേടിയ ശേഷമായിരിക്കും കേസിൽ തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുക.

Police have launched an investigation into the death of a Vadakara native following a hysterectomy at Kozhikode Government Medical College Hospital. As part of the initial probe, the patient’s treatment records have been sealed, while the family alleges a bowel injury during surgery led to a fatal infection.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386963/vadakara-woman-dies-hysterectomy-police-seal-records)