---
title: "കൊച്ചി സിനഗോഗ് തീവയ്പ്പ്: പ്രതി എബിൻ പോളിനെ എൻഐഎ ചോദ്യം ചെയ്തു; തീവ്രവാദ ബന്ധമെന്ന് സംശയം"
english_title: "Kochi Synagogue Arson Case: NIA Questions Accused Ebin Paul"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386952/kochi-synagogue-arson-nia-questions-ebin-paul"
published_at: "2026-10-14T08:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acef37b7f8d7_kochi-synagogue-arson-nia-questions-ebin-paul.jpg"
keywords: ["KochiSynagogue", "NIAProbe", "ArsonCase", "CryptoTrail", "TerrorLink"]
---

# കൊച്ചി സിനഗോഗ് തീവയ്പ്പ്: പ്രതി എബിൻ പോളിനെ എൻഐഎ ചോദ്യം ചെയ്തു; തീവ്രവാദ ബന്ധമെന്ന് സംശയം

> **Lead Summary:** **കൊച്ചി : **കൊച്ചി മാര്‍ക്കറ്റിലെ സിനഗോഗിന് നേരെ തീവയ്പ്പ് നടത്തിയ കേസില്‍ പുത്തന്‍കുരിശ് സ്വദേശി എബിന്‍ പോളിനെ എന്‍.ഐ.എ. സംഘം ചോദ്യം ചെയ്തു. സംഭവത്തില്‍ തീവ്രവാദ ബന്ധമുള്ളതായി സംശയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ നടപടി. അജ്ഞാതനായ 'ബോസ്' എന്നയാളുടെ നിര്‍ദേശപ്രകാരമാണ് പ്രതി കൃത്യം നിര്‍വഹിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

## Article Content

**കൊച്ചി : **കൊച്ചി മാര്‍ക്കറ്റിലെ സിനഗോഗിന് നേരെ തീവയ്പ്പ് നടത്തിയ കേസില്‍ പുത്തന്‍കുരിശ് സ്വദേശി എബിന്‍ പോളിനെ എന്‍.ഐ.എ. സംഘം ചോദ്യം ചെയ്തു. സംഭവത്തില്‍ തീവ്രവാദ ബന്ധമുള്ളതായി സംശയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ നടപടി. അജ്ഞാതനായ 'ബോസ്' എന്നയാളുടെ നിര്‍ദേശപ്രകാരമാണ് പ്രതി കൃത്യം നിര്‍വഹിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ക്രിപ്‌റ്റോകറന്‍സി വഴിയാണ് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുള്ളതെന്നും പോലീസ് വ്യക്തമാക്കി. കേസിന്റെ ഗൗരവം പ്രമാണിച്ച് പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് എറണാകുളം മാര്‍ക്കറ്റിനുള്ളിലെ സിനഗോഗിന് മുന്‍വശത്ത് തീവയ്പ്പുണ്ടായത്. സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ നഴ്‌സറിയുടെ ബാനറുകളും ഫ്‌ളെക്സുകളുമാണ് പെട്രോളൊഴിച്ച് തീയിട്ടത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സിനഗോഗിന് പോലീസിന്റെ പ്രത്യേക സംരക്ഷണമുണ്ടായിരുന്നെങ്കിലും, പ്രതി തീ കൊളുത്തിയത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കാറിലെത്തിയ പ്രതി, വാഹനം കുറച്ചകലെ മാറ്റിയിട്ട ശേഷമാണ് പള്ളിക്ക് മുന്നിലെ നഴ്‌സറിയിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഈ ദൃശ്യങ്ങള്‍ ഇയാള്‍ തന്റെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. രാവിലെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചാണ് പ്രതിയായ എബിന്‍ പോളിനെ കണ്ടെത്തിയത്.

പ്രതിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരു അജ്ഞാത ടെലഗ്രാം അക്കൗണ്ടില്‍ നിന്നുള്ള കര്‍ശന നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് പോലീസിന് ലഭിച്ച സൂചന. കൂടാതെ, ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ രാസലഹരിയും പിടിച്ചെടുത്തിട്ടുണ്ട്.

The NIA questioned Ebin Paul in connection with the arson attack on a synagogue in Kochi’s market area, amid suspicions of a possible terror link. Police said the act may have been carried out on instructions from an unidentified ‘boss,’ with transactions allegedly routed through cryptocurrency.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386952/kochi-synagogue-arson-nia-questions-ebin-paul)