---
title: "പ്രതിഷേധം കടുപ്പിച്ച് ഇൻഡ്യ മുന്നണി; നവംബർ 1ന് മഹാറാലി, മിന്നൽ സമരങ്ങൾ തുടരാൻ വിദ്യാർഥി സംഘടനകൾ"
english_title: "INDIA Bloc Intensifies Protest; Mega Rally on November 1"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386944/india-bloc-protest-mega-rally-november-1"
published_at: "2026-10-14T07:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acee0892eead_india-bloc-protest-mega-rally-november-1.jpg"
keywords: ["IndiaBloc", "ElectionCommission", "DelhiProtest", "StudentUnion", "MegaRally"]
---

# പ്രതിഷേധം കടുപ്പിച്ച് ഇൻഡ്യ മുന്നണി; നവംബർ 1ന് മഹാറാലി, മിന്നൽ സമരങ്ങൾ തുടരാൻ വിദ്യാർഥി സംഘടനകൾ

> **Lead Summary:** ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണിയുടെയും വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് ശക്തമാകുന്നു.

## Article Content

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണിയുടെയും വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് ശക്തമാകുന്നു.

സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ നവംബർ 1-ന് നടക്കുന്ന മഹാറാലിക്ക് മുന്നോടിയായി വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും മഹാറാലികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഡൽഹിയിൽ മിന്നൽ സമരങ്ങളിലൂടെ പ്രതിഷേധം തുടരാനാണ് എസ്എഫ്ഐ, എഐഎസ്എ തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നും ഡൽഹിയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നിന്നുള്ള നേതാക്കളായ ടി. സിദ്ദീഖ്, എം. ലിജു എന്നിവർ ഇന്ന് ഡൽഹിയിലെത്തും.

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും സുർജിത് ഭവനിൽ പ്രത്യേക പരിപാടി നടക്കും. പ്രശസ്ത നടൻ പ്രകാശ് രാജ്, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

അതേസമയം, നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിലേക്ക് കടന്ന സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പിലാണ് ഹാജരാക്കുക.

ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനാണ് സാധ്യത. ഇതിനിടയിലും ഡൽഹിയിൽ മിന്നൽ സമരങ്ങൾ തുടരാൻ സിജെപി ആലോചിക്കുന്നുണ്ട്. അഭിജിത് ദീപ്കെയും വൈകാതെ ഡൽഹിയിലെത്താനാണ് സാധ്യത.

The INDIA bloc and student-youth groups have intensified protests in Delhi, demanding the resignation of Chief Election Commissioner Gyanesh Kumar. As part of the next phase, a mega rally is planned for November 1, with similar rallies to be held in state capitals ahead of it. Student groups including SFI and AISF will continue flash protests, while several leaders and activists are expected to take part in related events.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386944/india-bloc-protest-mega-rally-november-1)