---
title: "നദിക്കക്കരെയുള്ള ചടങ്ങിലേക്ക് യാത്ര.... വഴിമധ്യേ ദുരന്തം; ബിഹാറിൽ ബോട്ട് മറിഞ്ഞ് 13 മരണം, മരിച്ചവരിൽ ഏറെയും കുട്ടികൾ"
english_title: "Bihar Boat Capsize Kills 13, Most of Them Children"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386939/bihar-boat-capsize-13-dead-children"
published_at: "2026-10-14T06:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aced54749a8d_bihar-boat-capsize-13-dead-children.jpg"
keywords: ["BiharBoatAccident", "BoatCapsize", "NDRFRescue", "ChildrenKilled"]
---

# നദിക്കക്കരെയുള്ള ചടങ്ങിലേക്ക് യാത്ര.... വഴിമധ്യേ ദുരന്തം; ബിഹാറിൽ ബോട്ട് മറിഞ്ഞ് 13 മരണം, മരിച്ചവരിൽ ഏറെയും കുട്ടികൾ

> **Lead Summary:** പട്ന/വൈശാലി: ​ ബിഹാറിൽ ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 13 പേർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ്‌ സംഭവം. ബോട്ടിൽ 30 യാത്രക്കാരാണുണ്ടായിരുന്നത്‌. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്‌. ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്‌. മൂന്ന്‌ പേരെ രക്ഷപ്പെട്ടു.

## Article Content

പട്ന/വൈശാലി: ​ ബിഹാറിൽ ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 13 പേർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ്‌ സംഭവം. ബോട്ടിൽ 30 യാത്രക്കാരാണുണ്ടായിരുന്നത്‌. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്‌. ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്‌. മൂന്ന്‌ പേരെ രക്ഷപ്പെട്ടു.

നദിക്കപ്പുറമുള്ള ഗ്രാമത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. വൈശാലി ജില്ലയിലെ രാഘോപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എൻ.ഡി.ആർ.എഫ്. സംഘത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം രാത്രി വൈകിയും നടന്നുവരികയാണ്‌.

മരണസംഖ്യ ഉയർന്നേക്കുമെന്ന്‌ പ്രാദേശിക ഭരണകൂടം അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അപകടത്തിൽ ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും അനുശോചിച്ചു.

സംസ്ഥാനസർക്കാർ മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.

A boat capsized in Bihar’s Vaishali district on Tuesday evening, killing 13 people, most of them children. The vessel was carrying around 30 passengers who were heading to a ceremony in a village across the river.

Rescue operations led by the NDRF and local residents continued late into the night, while officials said the death toll could rise. The Prime Minister and Bihar leaders expressed condolences, and compensation has been announced for the victims’ families and the injured.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386939/bihar-boat-capsize-13-dead-children)