---
title: "പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; ആൻഡ്രോയിഡ് റോബട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു"
english_title: "Android Robot Taken Into Custody After Alleged Sexual Harassment of Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386937/android-robot-custody-girl-harassment"
published_at: "2026-10-14T06:21:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aced2ccc6c75_android-robot-custody-girl-harassment.jpg"
keywords: ["RobotSafety", "AndroidRobot", "GermanyNews", "CyberSecurity", "AIRegulation"]
---

# പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; ആൻഡ്രോയിഡ് റോബട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

> **Lead Summary:** ബർലിൻ: അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപണം ഉയർന്നു. ഇതിന്റെ ദൃശ്യങ്ങൾ തത്സമയം പ്രചരിപ്പിച്ച റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും ഇയാളുടെ 19 വയസ്സുള്ള സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.

## Article Content

ബർലിൻ: അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപണം ഉയർന്നു. ഇതിന്റെ ദൃശ്യങ്ങൾ തത്സമയം പ്രചരിപ്പിച്ച റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും ഇയാളുടെ 19 വയസ്സുള്ള സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.

വെള്ള ഉടുപ്പും ട്രാക്ക്സ്യൂട്ട് പാന്റ്സും ഒരു വ്യാജ സ്വർണ്ണമാലയും ഒട്ടിക്കുന്ന മീശയും ധരിച്ച ആൻഡ്രോയിഡ് റോബോട്ടിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ജർമനിയിലെ കൊളോൺ നഗരത്തിലെ ഒരു റസ്റ്ററന്റിൽ വച്ച് പെൺകുട്ടിയുടെ പിന്നിലൂടെ എത്തിയ റോബോട്ട് പിൻഭാഗത്ത് അനുചിതമായി സ്പർശിച്ചെന്നാണു പരാതി. ഏകദേശം 1.2 മീറ്റർ ഉയരമുള്ള ചൈനീസ് നിർമിത യൂണിട്രീ ആർ1 എയർ റോബോട്ടാണു സംഭവത്തിൽ ഉൾപ്പെട്ടത്.

ഇതിനെ മുൻകൂട്ടി പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെ പ്രവർത്തിപ്പിക്കാനോ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നേരിട്ട് നിയന്ത്രിക്കാനോ കഴിയും. ആരെങ്കിലും റോബോട്ടിന്റെ ചലനങ്ങൾ നിയന്ത്രിച്ചിരുന്നോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

റോബോട്ടുകൾക്ക് സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് സംഭവം വ്യക്തമാക്കുന്നത്. ഭാവിയിൽ കൊലപാതകങ്ങൾക്കുപോലും റോബോട്ടുകളെ ഉപയോഗിച്ചേക്കാമെന്ന ആശങ്ക പണ്ടേയുള്ളതാണ്.

A humanoid robot in Cologne, Germany, has been accused of inappropriately touching a 16-year-old girl in a restaurant. Police have detained the robot and arrested its 16-year-old owner and a 19-year-old friend while investigating whether the machine was remotely controlled.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386937/android-robot-custody-girl-harassment)