---
title: "വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പേരാമ്പ്ര സ്വദേശി പിടിയിൽ, കുടുങ്ങിയത് മലബാറിലെ മൊത്തവിതരണക്കാരൻ ഫിറോസ്"
english_title: "Vadakara MDMA Case: Main Accused Firoz Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386933/vadakara-mdma-case-firoz-arrested-"
published_at: "2026-10-13T23:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace722864149_vadakara-mdma-case-firoz-arrested.jpg"
keywords: ["Vadakara MDMA Case", "VadakaraCase", "MDMADrugCase", "KeralaPolice", "Perambra", "DrugNetwork"]
---

# വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പേരാമ്പ്ര സ്വദേശി പിടിയിൽ, കുടുങ്ങിയത് മലബാറിലെ മൊത്തവിതരണക്കാരൻ ഫിറോസ്

> **Lead Summary:** **കോഴിക്കോട്: വ**ടകരയിലെ എംഡിഎംഎ കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രധാന പ്രതിയും മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരനുമായ പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസ് പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം കൂത്താളിയിൽ നിന്ന് പിടിയിലായ അനസിന്റെ പ്രധാന കൂട്ടാളിയാണ് ഫിറോസ്. കൂടാതെ, എംഡിഎംഎ കേസിൽ കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്‌മലിന്റെ ഏറ്റവും അടുത്ത സഹായിയുമാണ് ഇയാൾ.

## Article Content

**കോഴിക്കോട്: വ**ടകരയിലെ എംഡിഎംഎ കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രധാന പ്രതിയും മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരനുമായ പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസ് പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം കൂത്താളിയിൽ നിന്ന് പിടിയിലായ അനസിന്റെ പ്രധാന കൂട്ടാളിയാണ് ഫിറോസ്. കൂടാതെ, എംഡിഎംഎ കേസിൽ കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്‌മലിന്റെ ഏറ്റവും അടുത്ത സഹായിയുമാണ് ഇയാൾ.

കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചതും, അധ്യാപികമാരെ കേസിൽ ഉൾപ്പെടുത്തിയതിന് പിന്നിൽ പ്രവർത്തിച്ചതും ഫിറോസാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രധാനിയായ വയനാട് സ്വദേശി ഷിൻ്റോ ഷിജുവുമായി നേരിട്ട് ഇടപാടുകൾ നടത്തിയിരുന്നതും ഇയാളാണ്. മുൻപ് മൊടക്കല്ലൂരിലെ ലോഡ്ജിൽ വെച്ച് യുവതിയോടൊപ്പം എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായിട്ടുള്ളയാളാണ് ഫിറോസ്. അന്ന് ജയിലിലായിരുന്ന ഇയാൾ, ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് ഇടപാടുകൾ സജീവമാക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ പേരാമ്പ്രയിൽ വെച്ച് പൊലീസ് പിടിയിലായത്.

റൂറൽ എസ്‌പിയുടെ ഡാൻസാഫ് (DANSAF) സംഘം പ്രതിയെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ ലഭിച്ച് നിരീക്ഷിച്ചു വരികയായിരുന്നു. പേരാമ്പ്ര ചെമ്പ്ര റോഡിൽ പ്രതി എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് സംഘം ഇയാളെ വളഞ്ഞിട്ട് പിടികൂടിയത്. തുടർന്ന് പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ കെ.എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും വടകര പൊലീസിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.

**English Summary:**

In a major breakthrough in the Vadakara MDMA case, police arrested Firoz, the main accused and alleged wholesale supplier from Perambra. Investigators say he handled financial transactions and was a key link in the drug network involving several other suspects.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386933/vadakara-mdma-case-firoz-arrested-)