---
title: "'ജോലി തേടി പുറത്തുപോകേണ്ടി വരില്ല, ദിനബത്തയോ യാത്രപ്പടിയോ കിട്ടാത്ത കായികതാരങ്ങളുണ്ടാകില്ല' -മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "No Athlete Will Need to Leave Kerala for Work, Says CM; Allowances Assured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386922/kerala-athletes-allowances-jobs-assured"
published_at: "2026-10-13T21:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace5c6219d0c_kerala-athletes-allowances-jobs-assured.jpg"
keywords: ["KeralaSports", "AthleteSupport", "DailyAllowance", "TravelAllowance", "SportsAwards", "AthleteWelfare", "VDSatheesan", "SportsPolicy", "Keralanews"]
---

# 'ജോലി തേടി പുറത്തുപോകേണ്ടി വരില്ല, ദിനബത്തയോ യാത്രപ്പടിയോ കിട്ടാത്ത കായികതാരങ്ങളുണ്ടാകില്ല' -മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** **തിരുവനന്തപുരം: **ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'നിശാഗന്ധി കായിക രാവ്' ചടങ്ങിലാണ് കായിക രംഗത്തെ സുപ്രധാന പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നടത്തിയത്.

## Article Content

**തിരുവനന്തപുരം: **ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'നിശാഗന്ധി കായിക രാവ്' ചടങ്ങിലാണ് കായിക രംഗത്തെ സുപ്രധാന പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നടത്തിയത്.

ടി.എ., ഡി.എ. സംബന്ധിച്ച വിവരങ്ങൾ കായിക വകുപ്പ് മുൻകൂട്ടി തന്നെ നൽകണമെന്ന് നിർദ്ദേശിച്ച അദ്ദേഹം, ഇനി ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ലെന്നും ഉറപ്പുനൽകി. അർഹരായ എല്ലാ കായികതാരങ്ങൾക്കും അവരുടെ മികവിനനുസരിച്ചുള്ള ജോലി സംസ്ഥാനത്ത് തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ പ്രമുഖർക്കുള്ള ജി.വി. രാജ പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. പുരുഷ വിഭാഗം ട്രിപ്പിൾ ജംപ് താരം എൽദോസ് പോൾ ജി.വി. രാജ അവാർഡ് ഏറ്റുവാങ്ങി. വനിതാ വിഭാഗത്തിൽ ബാഡ്മിന്റൺ താരം ട്രീസ ജോളി അവാർഡിന് അർഹയായി. ട്രീസയ്ക്ക് വേണ്ടി മാതാപിതാക്കളാണ് മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.

കായിക രംഗത്തെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഡോ. പി.ടി. ജോസഫിന് സമ്മാനിച്ചു. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യക്കായി മെഡലുകൾ നേടുകയും രാജ്യത്തിന്റെ അഭിമാനം ഉയർത്തുകയും ചെയ്ത കായികതാരങ്ങളെ ചടങ്ങിൽ ആദരിച്ചു. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം സഞ്ജു സാംസണെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

Chief Minister V.D. Satheesan announced that no athlete in Kerala will be left without daily allowance or travel allowance. He also said the state will ensure suitable jobs for deserving sportspersons and that athletes will no longer need to leave Kerala in search of employment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386922/kerala-athletes-allowances-jobs-assured)