---
title: "മൃതദേഹം കണ്ടെത്തിയത് രണ്ട് ദിവസം മുൻപ്, പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞത് ക്രൂരകൊലപാതകം; ഭിക്ഷാടകന്റെ മരണത്തിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ"
english_title: "Beggar’s Death Near Moolathara Dam Confirmed as Brutal Murder; Five Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386918/beggar-death-palakkad-murder-arrests"
published_at: "2026-10-13T21:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d02620034_CRIME.jpg"
keywords: ["PalakkadNews", "MurderInvestigation", "PoliceArrest", "CCTVProbe", "CrimeNews"]
---

# മൃതദേഹം കണ്ടെത്തിയത് രണ്ട് ദിവസം മുൻപ്, പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞത് ക്രൂരകൊലപാതകം; ഭിക്ഷാടകന്റെ മരണത്തിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **പാലക്കാട്: **മൂലത്തറ ഡാമിന് സമീപം ഭിക്ഷാടകനെ തല്ലിക്കൊന്ന നിലയിൽ കണ്ടെത്തി. മീനാക്ഷിപുരം വിജനമായ പ്രദേശത്ത് നടന്ന അതിക്രൂരമായ കൊലപാതകത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുദിവസം മുൻപാണ് ഡാമിന് സമീപത്ത് നിന്ന് തിരിച്ചറിയാത്ത നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.

## Article Content

**പാലക്കാട്: **മൂലത്തറ ഡാമിന് സമീപം ഭിക്ഷാടകനെ തല്ലിക്കൊന്ന നിലയിൽ കണ്ടെത്തി. മീനാക്ഷിപുരം വിജനമായ പ്രദേശത്ത് നടന്ന അതിക്രൂരമായ കൊലപാതകത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുദിവസം മുൻപാണ് ഡാമിന് സമീപത്ത് നിന്ന് തിരിച്ചറിയാത്ത നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.

തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതോടെയാണ് ഇയാൾ ക്രൂരമായ മർദനത്തിനിരയായിട്ടുണ്ടെന്നും സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും വ്യക്തമായത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉടൻതന്നെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഊർജ്ജിതമായ പരിശോധന നടത്തുകയും, തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളായ അഞ്ചുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ലഭ്യമായ വിവരമനുസരിച്ച് ഭിക്ഷാടകൻ ക്രൂരമായ മർദനത്തിനിരയായാണ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലുള്ളവരുടെ പേരുവിവരങ്ങൾ നിലവിൽ പോലീസ് പുറത്തുവിട്ടിട്ടില്ല. ഈ ക്രൂരകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളായ യുവാക്കൾ മദ്യപാനത്തിനായി വിജനമായ സ്ഥലത്തെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഭിക്ഷാടകനുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നുവെന്നാണ് സംശയിക്കുന്നത്.

മരിച്ച ഭിക്ഷാടകൻ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. മീനാക്ഷിപുരം പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

**English Summary:**

A beggar found dead near Moolathara Dam in Palakkad was later confirmed to have been murdered, according to the post-mortem report. Police arrested five youths after a CCTV-based investigation, while the victim’s identity remains unknown.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386918/beggar-death-palakkad-murder-arrests)