---
title: "ഇപ്പോ കിട്ടിയോ....? പണം നൽകാത്തതിന് പക, ലിവ് ഇൻ പങ്കാളിയുടെ നഗ്നചിത്രങ്ങളും ഫോൺ നമ്പറും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ"
english_title: "Man Arrested for Circulating Live-in Partner’s Nude Photos Over Money Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386909/live-in-partner-photos-circulated-arrest"
published_at: "2026-10-13T19:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace38c7654f1_live-in-partner-photos-circulated-arrest.jpg"
keywords: ["KochiCrime", "CyberHarassment", "PoliceArrest", "SocialMediaAbuse", "KeralaNews"]
---

# ഇപ്പോ കിട്ടിയോ....? പണം നൽകാത്തതിന് പക, ലിവ് ഇൻ പങ്കാളിയുടെ നഗ്നചിത്രങ്ങളും ഫോൺ നമ്പറും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ

> **Lead Summary:** **കൊച്ചി: **ആവശ്യപ്പെട്ട പണം നൽകിയില്ലെന്നാരോപിച്ച് ലിവ്-ഇൻ പങ്കാളിയുടെ നഗ്നചിത്രങ്ങളും ഫോൺ നമ്പറും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതി പിടിയിൽ. പാലക്കാട് സ്വദേശി ഉമർ ഫാറൂഖാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

## Article Content

**കൊച്ചി: **ആവശ്യപ്പെട്ട പണം നൽകിയില്ലെന്നാരോപിച്ച് ലിവ്-ഇൻ പങ്കാളിയുടെ നഗ്നചിത്രങ്ങളും ഫോൺ നമ്പറും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതി പിടിയിൽ. പാലക്കാട് സ്വദേശി ഉമർ ഫാറൂഖാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

സമൂഹമാധ്യമങ്ങളിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾക്കൊപ്പം അവരുടെ ഫോൺ നമ്പറും ഇയാൾ വ്യാപകമായി പങ്കുവെച്ചിരുന്നു. പ്രചരിപ്പിച്ച ദൃശ്യങ്ങളിൽ യുവതി കുഞ്ഞിന് മുലയൂട്ടുന്ന ചിത്രങ്ങളും ഉൾപ്പെടുന്നുണ്ട്. പ്രതിയോടൊപ്പം രണ്ട് വർഷമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു കൊല്ലം സ്വദേശിനിയായ യുവതി.

യുവതിയോട് പണം ആവശ്യപ്പെട്ടെങ്കിലും അത് നൽകാത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ കൃത്യം നടത്തിയതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. യുവതിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തി കടുത്ത മാനഹാനിയും മനോവിഷമവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇരുവരും ഒന്നിച്ചുണ്ടായിരുന്ന സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ പ്രതി പ്രചരിപ്പിച്ചത്. യുവതിയുടെ ഫോൺ നമ്പറുകൾ അടക്കം പരസ്യപ്പെടുത്തിയത് മൂലം നിരവധി പേർ മോശമായ രീതിയിൽ സമീപിക്കുകയും അപമാനിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ.എല്ലിന്റെ നേതൃത്വത്തിൽ, കളമശ്ശേരി എസ്.ഐ ശംഭു, സി.പി.ഒമാരായ മാഹിൻ അബൂബക്കർ, വിനു കെ.പി, അനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കൊടുങ്ങല്ലൂരിൽ വെച്ച് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

**English Summary:**

A Palakkad native, Umar Farooq, was arrested by Kalamassery police in Kochi for allegedly sharing his live-in partner’s intimate photos and phone number on social media after a money dispute. The victim, a Kollam native, said the circulation of private and breastfeeding images led to harassment and humiliation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386909/live-in-partner-photos-circulated-arrest)