---
title: "ആണുങ്ങളെ കാണാനില്ല, വ്യാപാരരംഗം ഭരിച്ച് സ്ത്രീകൾ; ഇന്ത്യയോട് ചേർന്നുകിടക്കുന്ന അപൂർവ്വ ദ്വീപ് 'സബാങ്'"
english_title: "Sabang Island Near India: Women Dominate the Business Scene"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386892/sabang-island-women-business-india-nearby"
published_at: "2026-10-13T16:36:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace123e31911_sabang-island-women-business-india-nearby.jpg"
keywords: ["SabangIsland", "WomenEntrepreneurs", "IndonesiaTravel", "KeralaLikeLandscape", "KMZeroPoint"]
---

# ആണുങ്ങളെ കാണാനില്ല, വ്യാപാരരംഗം ഭരിച്ച് സ്ത്രീകൾ; ഇന്ത്യയോട് ചേർന്നുകിടക്കുന്ന അപൂർവ്വ ദ്വീപ് 'സബാങ്'

> **Lead Summary:** **(https://truevisionnews.com/** ) ഇന്ത്യയോട് കേവലം 150 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യൻ ദ്വീപായ സബാങ് വാർത്തകളിൽ ശ്രദ്ധ നേടുന്നു. ഇന്തോനേഷ്യൻ പ്രധാനഭൂമിയിൽ നിന്ന് 38 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ചെറിയ ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ഇവിടുത്തെ വ്യാപാരമേഖലകളിലെ സമ്പൂർണ്ണ സ്ത്രീ പങ്കാളിത്തമാണ്.

## Article Content

**(https://truevisionnews.com/** ) ഇന്ത്യയോട് കേവലം 150 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യൻ ദ്വീപായ സബാങ് വാർത്തകളിൽ ശ്രദ്ധ നേടുന്നു. ഇന്തോനേഷ്യൻ പ്രധാനഭൂമിയിൽ നിന്ന് 38 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ചെറിയ ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ഇവിടുത്തെ വ്യാപാരമേഖലകളിലെ സമ്പൂർണ്ണ സ്ത്രീ പങ്കാളിത്തമാണ്.

ഗ്രാമപ്രദേശങ്ങളിലെ ചെറിയ ചായക്കടകൾ മുതൽ വലിയ ഭക്ഷണശാലകളും കച്ചവട സ്ഥാപനങ്ങളും വരെ പൂർണ്ണമായും സ്ത്രീകളാണ് ഇവിടെ നടത്തിവരുന്നത്. വ്യാപാര കേന്ദ്രങ്ങളിൽ പുരുഷന്മാരുടെ സാന്നിധ്യം വളരെ അപൂർവമാണെന്നത് ഈ പ്രദേശത്തിന്റെ വേറിട്ട സവിശേഷതയാണ്. വീടുകളുടെ മുൻവശവും റോഡുകളും തികച്ചും വൃത്തിയായി പരിപാലിക്കുന്നതിലും ഇവിടുത്തെ നിവാസികൾ പ്രത്യേക ശ്രദ്ധ പുലർത്തുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിനും അന്താരാഷ്ട്ര കപ്പൽച്ചാലായ മലാക്കാ സ്ട്രെയിറ്റിനും ഇടയിൽ സ്ഥിതി ചെയ്യുന്നതിനാൽ തന്ത്രപ്രധാനമായ സൈനിക-നാവിക ക്യാമ്പുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

പ്ലാവും മാവും തെങ്ങും കവുങ്ങും കാപ്പിയും കപ്പയുമെല്ലാം നിറഞ്ഞ പച്ചപ്പും കുന്നുകളും കടലും ചേരുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. പഴയ അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായ കറുത്ത മണ്ണും ലാവാ പാറകളും നിറഞ്ഞതാണ് ദ്വീപിന്റെ ഘടന.

തദ്ദേശീയ ചേരുവകൾ ചേർത്തുണ്ടാക്കുന്ന 'ആച്ചെ ന്യൂഡിൽസ്' (Acehnese Noodles), കറുത്ത കോഫി എന്നിവയാണ് ഇവിടുത്തെ പ്രധാന ഭക്ഷണവിഭവങ്ങൾ. സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ് ദ്വീപിന്റെ വടക്കേ അറ്റത്തുള്ള 'കിലോമീറ്റർ സീറോ' (KM 0) എന്ന പ്രത്യേക കേന്ദ്രം. വിദേശ സഞ്ചാരികൾക്കായി നിരവധി ഹോംസ്റ്റേകളും ഗ്രാമീണ മേഖലകളിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386892/sabang-island-women-business-india-nearby)