---
title: "'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത വേവലാതി എനിക്കെന്തിന്?'; ഗോപികയുടെ കുടുംബത്തിനെതിരെ വീണ്ടും പോസ്റ്റുമായി കെപി ശശികല"
english_title: "K.P. Sasikala Posts Again Against Gopika’s Family Amid Defamation Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386861/kp-sasikala-gopika-family-post"
published_at: "2026-10-13T13:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acde97e11d4e_kp-sasikala-gopika-family-post.jpg"
keywords: ["KPSasikala", "Gopika", "DefamationRow", "KeralaNews", "FacebookPost"]
---

# 'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത വേവലാതി എനിക്കെന്തിന്?'; ഗോപികയുടെ കുടുംബത്തിനെതിരെ വീണ്ടും പോസ്റ്റുമായി കെപി ശശികല

> **Lead Summary:** > **കൊച്ചി: **നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മരിച്ച ഗോപികയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചാരണങ്ങളെച്ചൊല്ലി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും പെൺകുട്ടിയുടെ കുടുംബവും തമ്മിൽ രൂക്ഷമായ വാക്പോര്. അപകടത്തിൽ മരിച്ച പെൺകുട്ടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ വാർത്താസമ്മേളനം നടത്തിയ കുടുംബത്തിനെതിരെ "തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്??? സർവ്വമംഗളാനീ ഭവന്തു" എന്ന അതിരൂക്ഷമായ ഫെയ്‌സ്ബുക്ക് പ്രതികരണവുമായി ശശികല ടീച്ചർ രംഗത്തെത്തുകയായിരുന്നു.

## Article Content

> **കൊച്ചി: **നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മരിച്ച ഗോപികയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചാരണങ്ങളെച്ചൊല്ലി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും പെൺകുട്ടിയുടെ കുടുംബവും തമ്മിൽ രൂക്ഷമായ വാക്പോര്. അപകടത്തിൽ മരിച്ച പെൺകുട്ടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ വാർത്താസമ്മേളനം നടത്തിയ കുടുംബത്തിനെതിരെ "തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്??? സർവ്വമംഗളാനീ ഭവന്തു" എന്ന അതിരൂക്ഷമായ ഫെയ്‌സ്ബുക്ക് പ്രതികരണവുമായി ശശികല ടീച്ചർ രംഗത്തെത്തുകയായിരുന്നു.

നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള അപവാദ പ്രചരണങ്ങൾ നടന്നിരുന്നു. ഇതിനു പിന്നിൽ കാറോടിച്ച പ്രതി സുഹൈലിന്റെ കുടുംബമാണെന്നും, മകൾക്കെതിരെ ശശികല ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ വൃത്തികേടുകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഗോപികയുടെ പിതാവും കുടുംബവും വാർത്താസമ്മേളനം നടത്തി കുറ്റപ്പെടുത്തിയിരുന്നു. തനിക്കെതിരെ ആരോപണമുന്നയിച്ച ഈ വാർത്താസമ്മേളനം കണ്ട ശേഷമാണ് ശശികല ടീച്ചർ ഫെയ്സ്ബുക്കിലൂടെ ആക്ഷേപഹാസ്യരൂപത്തിലുള്ള മറുപടി നൽകിയത്.

വാർത്താസമ്മേളനത്തിൽ തനിക്കെതിരെ 'വിഷകല' എന്ന പ്രയോഗം നടത്തിയതിനെ പരിഹസിച്ച ശശികല ടീച്ചർ, പെൺമക്കളുടെ എല്ലാ രക്ഷിതാക്കളോടും താൻ മാപ്പ് ചോദിക്കുന്നുവെന്നും വ്യക്തമാക്കി. നമ്മൾ പൊതുവായി ചില കാര്യങ്ങളിൽ ചർച്ച നടത്തണമെന്ന് പറഞ്ഞതിനാണ് മാപ്പ് പറയുന്നതെന്നും; അതുകൊണ്ട് കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണമെന്നും, രാത്രി പകലാക്കാമെന്നും, നൈറ്റ് വാക്കുകളും നൈറ്റ് ലൈഫുകളും സജീവമാകട്ടെയെന്നും അവർ കുറിപ്പിൽ പരിഹസിച്ചു. തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് തനിക്കെന്നും, കുടുംബം ആരോപിച്ച ഹിന്ദു-മുസ്ലിം വിഷയം എവിടെ നിന്നാണ് കിട്ടിയതെന്നും അത് വെച്ചാലല്ലേ ഒരു ഗുമ്മുണ്ടാവൂ എന്നും അവർ ചോദിച്ചു.

അതേസമയം, തന്നെ ഫോണിൽ വിളിച്ച് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശശികല ടീച്ചർ ഭീഷണിപ്പെടുത്തിയതായി ഗോപികയുടെ അച്ഛന്റെ സഹോദരൻ എം.ആർ. അനിൽകുമാർ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തി. ശശികല ടീച്ചറുടെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകളുടെ അടിസ്ഥാനത്തിലാണ് വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചതെന്നും, അത് വ്യാജമാണെങ്കിൽ അത്തരം പ്രചരണങ്ങൾ അവസാനിപ്പിക്കാൻ അവർ ആദ്യം ഡിജിപിക്ക് പരാതി നൽകി പ്രസ്താവന പരസ്യമായി നിഷേധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം തിരിച്ചടിച്ചു.

സന്തപ്ത കുടുംബത്തിനെതിരെ മാനനഷ്ടക്കേസ് എന്ന ഉമ്മാക്കി കാണിച്ച് തറ രാഷ്ട്രീയ കുതന്ത്രം ഇറക്കി പേടിപ്പിക്കേണ്ടതില്ലെന്നും അത്തരം പേടിയുള്ള കുടുംബമല്ല തങ്ങളുടേതെന്നും അനിൽകുമാർ വ്യക്തമാക്കി. ചെയ്യാത്ത കാര്യത്തിന്റെ പേരിലാണ് കുറ്റപ്പെടുത്തിയതെങ്കിൽ അക്കാര്യം തിരുത്താൻ തയ്യാറാണെന്നും, എന്നാൽ മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ പാലിക്കാൻ ആദ്യം പഠിക്കണമെന്നും സ്വന്തം പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ പിൻവലിക്കാൻ ഡിജിപിക്ക് പരാതി നൽകിയിട്ട് ഭീഷണിയുമായി വരുന്നതാണ് മനുഷ്യത്വമെന്നും അദ്ദേഹം കുറിച്ചു.

**English Summary:**

A heated war of words has erupted between Hindu Aikya Vedi leader K.P. Sasikala and the family of Gopika, who died in the Nedumbassery Mini Cooper accident. After Gopika’s family accused her of spreading defamatory claims online, Sasikala responded on Facebook with mocking remarks, while the family’s uncle said she threatened them with a defamation case over the phone.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386861/kp-sasikala-gopika-family-post)