---
title: "തലവേദനയെല്ലാം മൈഗ്രെയിനല്ല: ലക്ഷണങ്ങളും പരിഹാരമാർഗങ്ങളും തിരിച്ചറിയാം"
english_title: "Not Every Headache Is a Migraine: Know the Signs and Remedies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386859/not-every-headache-is-migraine-new"
published_at: "2026-10-13T13:40:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdf403ee3bc_not-every-headache-is-migraine.jpg"
keywords: ["Migraine", "Headache", "TensionHeadache", "LifestyleHealth", "Neurology"]
---

# തലവേദനയെല്ലാം മൈഗ്രെയിനല്ല: ലക്ഷണങ്ങളും പരിഹാരമാർഗങ്ങളും തിരിച്ചറിയാം

> **Lead Summary:** (**https://truevisionnews.com/**) ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ ചെറുപ്പക്കാരിലും കുട്ടികളിലും ഒരുപോലെ കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് കഠിനമായ തലവേദന. തലവേദന വരുമ്പോൾ തന്നെ അത് 'മൈഗ്രെയിൻ' ആണെന്ന് സ്വയം വിലയിരുത്തുന്നവരാണ് ഭൂരിഭാഗം പേരും.

## Article Content

(**https://truevisionnews.com/**) ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ ചെറുപ്പക്കാരിലും കുട്ടികളിലും ഒരുപോലെ കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് കഠിനമായ തലവേദന. തലവേദന വരുമ്പോൾ തന്നെ അത് 'മൈഗ്രെയിൻ' ആണെന്ന് സ്വയം വിലയിരുത്തുന്നവരാണ് ഭൂരിഭാഗം പേരും.

എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന തലവേദനകളിൽ 95 ശതമാനവും യഥാർത്ഥ മൈഗ്രെയിൻ അല്ലെന്നും അവ ജീവിതശൈലീ രോഗങ്ങളോ ടെൻഷൻ ഹെഡേക്കോ ആണെന്നും പ്രമുഖ വിദഗ്ധൻ ഡോ. രാജേഷ് കുമാർ വ്യക്തമാക്കുന്നു.

**മൈഗ്രെയിനും മറ്റ് തലവേദനകളും എങ്ങനെ തിരിച്ചറിയാം?**

മൈഗ്രെയിൻ എന്നത് നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു ന്യൂറോളജിക്കൽ പ്രശ്നമാണ്. എന്നാൽ ടെൻഷൻ ഹെഡേക്ക് പ്രധാനമായും തലയിലെയും കഴുത്തിലെയും പേശികൾക്കും നാഡികൾക്കും ഉണ്ടാകുന്ന അമിത സമ്മർദം (Overstrain) മൂലമാണ് ഉണ്ടാകുന്നത്.

10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളിൽ പോലും ഇന്ന് കഠിനമായ തലവേദന കണ്ടുവരുന്നുണ്ട്. മണിക്കൂറുകളോളം കുനിഞ്ഞിരുന്ന് പഠിക്കുന്നതും മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടാബ് എന്നിവയുടെ അമിതമായ ഉപയോഗവുമാണ് കുട്ടികളിലും ചെറുപ്പക്കാരിലും കഴുത്തിലെ പേശികൾക്ക് സമ്മർദമുണ്ടാക്കുന്നതും തലവേദനയ്ക്ക്  കാരണമാകുന്നു.

**മൈഗ്രെയിന്റെ പ്രധാന ലക്ഷണങ്ങൾ**

1. ഒരു വശത്തെ കഠിനമായ വേദന: സാധാരണയായി തലയുടെ ഒരു വശത്ത് (വലതോ ഇടതോ) കൂടംകൊണ്ട് അടിക്കുന്നതുപോലുള്ള കഠിനമായ വേദന അനുഭവപ്പെടുന്നു.

2. മുൻകൂർ ലക്ഷണങ്ങൾ (Aura): തലവേദന തുടങ്ങുന്നതിന് മുൻപ് കണ്ണിന് ചുറ്റും പ്രകാശവലയങ്ങൾ കാണുക, പച്ചയോ ചുവപ്പോ നിറങ്ങളിൽ വ്യത്യാസം തോന്നുക, മനസ്സിന് അസ്വസ്ഥത അനുഭവപ്പെടുക എന്നിവ ഉണ്ടാകാം.

3. ഛർദിയും വിറയലും: തുടർച്ചയായ ഓക്കാനവും വയറ്റിലുള്ള ഭക്ഷണം മുഴുവൻ പുറത്തുപോകുന്നതുവരെയുള്ള ഛർദിയും മൈഗ്രെയിന്റെ പ്രധാന ലക്ഷണമാണ്.

4. ശബ്ദത്തോടും വെളിച്ചത്തോടുമുള്ള അസഹിഷ്ണുത: വെളിച്ചത്തിലേക്ക് നോക്കാനോ മറ്റുള്ളവരുമായി സംസാരിക്കാനോ കഴിയാതെ ഒരുവശത്ത് ചുരുണ്ടുകൂടി കിടക്കാൻ രോഗി ആഗ്രഹിക്കുന്നു. ഈ വേദന മൂന്ന് മണിക്കൂർ മുതൽ മൂന്നോ നാലോ ദിവസം വരെ നീണ്ടുനിൽക്കാം.

**ലൈഫ്സ്റ്റൈൽ / ടെൻഷൻ ഹെഡേക്ക് ലക്ഷണങ്ങൾ**

നെറ്റിയിൽ ഇരുവശങ്ങളിലുമായാണ് സാധാരണ വേദന അനുഭവപ്പെടുന്നത്. കണ്ണുകൾ പുറത്തേക്ക് തള്ളിവരുന്നതുപോലെയോ കണ്ണുകളിൽ കടച്ചിലോ ചൊറിച്ചിലോ അനുഭവപ്പെടാം.നെറ്റിയിൽ നിന്ന് തുടങ്ങി വേദന തലയുടെ പിൻഭാഗത്തേക്ക് വ്യാപിക്കുന്നു.

ദഹനക്കേട്, ഗ്യാസ് ട്രബിൾ, അസിഡിറ്റി എന്നിവയോടനുബന്ധിച്ചും ഇത്തരം തലവേദനകൾ ഉണ്ടാകാം. തലവേദനയ്ക്ക് കാരണമാകുന്ന പ്രേരക ഘടകങ്ങൾ (Triggers)മൈഗ്രെയിൻ ഉള്ളവരിൽ വ്യക്തമായ ചില പ്രേരക ഘടകങ്ങൾ ഉണ്ടാകും.

ചിലർക്ക് പ്രത്യേക ഭക്ഷണങ്ങൾ (ചായ, കാപ്പി, മധുരം, ബേക്കറി പലഹാരങ്ങൾ), പ്രത്യേക ഗന്ധങ്ങൾ (ഉദാ: മണ്ണെണ്ണയുടെ മണം), മദ്യപാനം, അമിതമായ മാനസിക സമ്മർദം അല്ലെങ്കിൽ സ്ത്രീകളിൽ ആർത്തവത്തിന് തൊട്ടുമുമ്പുള്ള ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ തലവേദനയ്ക്ക് കാരണമാകാറുണ്ട്.

**പരിഹാരമാർഗങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും**

1. പ്രേരക ഘടകങ്ങൾ ഒഴിവാക്കുക: തലവേദനയ്ക്ക് കാരണമാകുന്ന ട്രിഗറുകൾ (ഭക്ഷണം, ഗന്ധങ്ങൾ, അമിത സ്ട്രെസ്) തിരിച്ചറിഞ്ഞ് അവയിൽ നിന്ന് വിട്ടുനിൽക്കുക.

2. അമിതമായി പെയിൻകില്ലറുകൾ കഴിക്കരുത്: ഡോക്ടറുടെ നിർദേശമില്ലാതെ കഠിനമായ വേദനസംഹാരികൾ സ്ഥിരമായി ഉപയോഗിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് അമിതമായ ഉറക്കച്ചടവിലേക്കും ഏകാഗ്രതക്കുറവിലേക്കും നയിക്കാം.

3. ലളിതമായ വ്യായാമങ്ങൾ: പേശികളുടെ അസ്വസ്ഥത മൂലമുള്ള ടെൻഷൻ ഹെഡേക്കിന് കഴുത്തിലെ വ്യായാമങ്ങളും റിലാക്സേഷൻ മാർഗങ്ങളും ഏറെ ഫലപ്രദമാണ്.

4. കൃത്യമായ ചികിത്സ തേടുക: തുടർച്ചയായ തലവേദനയ്ക്ക് ഡോക്ടറുടെ സേവനം തേടുക. കൃത്യമായ നിർണയത്തിലൂടെയും അനുയോജ്യമായ ചികിത്സയിലൂടെയും തലവേദനയുടെ പ്രവണത പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും.വേദന സഹിച്ചുകൊണ്ട് മുന്നോട്ടുപോകാതെ, കൃത്യസമയത്ത് ഡോക്ടറെ കണ്ട് തലവേദന ഏത് തരത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ തേടുകയാണ് വേണ്ടത്.

Not every severe headache is a migraine, experts caution. Many cases are linked to tension headaches or lifestyle-related strain, especially among children and young adults. Recognizing the symptoms and avoiding triggers can help ensure proper treatment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386859/not-every-headache-is-migraine-new)